Home Featured ചര്‍മാടി ചുരത്തില്‍ കാറിന് മുകളില്‍ മരം വീണു

ചര്‍മാടി ചുരത്തില്‍ കാറിന് മുകളില്‍ മരം വീണു

by admin

ചിക്കമഗളൂരു മുദിഗരെയില്‍ ചർമാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കഴിഞ്ഞദിവസം ശക്തമായ മഴയിലും കാറ്റിലും അന്നപ്പ സ്വാമി ചുരം ഭാഗത്താണ് സംഭവം.

ധർമസ്ഥലയില്‍നിന്ന് ചിക്കമഗളൂരുവിലക്ക് വരുകയായിരുന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.എന്നാല്‍, കാറിലുള്ളവർ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സമീപ ഗ്രാമമായ കൊട്ടിഗെഹാരയില്‍നിന്നുള്ള നാട്ടുകാരും ബനാകല്‍ പൊലീസും സംഭവസ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കി. മഴക്കാലത്ത് മേഖലയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

പെണ്‍കുട്ടിയുടെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടായിരുന്നു; രാത്രി വരുന്ന മെസേജുകള്‍ കണ്ട് ഇട്ടിട്ടോടി: ടൊവിനോ തോമസ്

തനിക്ക് ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടായിരുന്നതായി നടൻ ടൊവിനോ തോമസ്. പെണ്‍കുട്ടിയുടെ പേരിലായിരുന്ന അക്കൗണ്ടില്‍ വന്നിരുന്ന മെസേജുകള്‍ കണ്ടിട്ട് അക്കൗണ്ട് ഇട്ട് ഓടിയെന്നും ടൊവിനോ പറഞ്ഞു.കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലാണ് ടൊവിനോയുടെ വെളിപ്പെടുത്തല്‍.”ഞാൻ ഫേക്ക് അക്കൗണ്ട് തുടങ്ങിയിട്ട് ഇട്ടിട്ടോടിയില്ലേ. പ്രൊഫൈല്‍ പിക്ചർ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ട് ഫേസ്ബുക്കിലുണ്ടാക്കി. ഒരു പെണ്‍കുട്ടിയുടെ പേരാണ് ഇട്ടത്. അതില് രാത്രി വരുന്ന മെസേജുകള്‍ കണ്ടിട്ട് ഞാൻ അത് ഇട്ടിട്ടോടി. അപ്പോള്‍ ഒന്നാലോചിച്ച്‌ നോക്ക് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന്.

രാത്രി പല പ്രായത്തിലുള്ള ആള്‍ക്കാർ വരും. ഫേക്ക് അക്കൗണ്ട് തുടങ്ങിയിട്ട് അത് ക്രെഡിബിള്‍ ആണെന്ന് തോന്നാൻ വന്ന ഫ്രണ്ട് റിക്വസ്റ്റൊക്കെ അക്സപ്റ്റ് ചെയ്തു. അപ്പത്തന്നെ വരും. ഒരു പെണ്‍കുട്ടി ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്താല്‍ ‘ഹൗ ഡു യു നോ മീ?’ എന്ന് മെസേജയക്കുമല്ലോ.”- ടൊവിനോ തോമസ് പറഞ്ഞു.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയാണ് ടൊവിനോയുടെ ഏറ്റവും പുതിയ സിനിമയായി ഇപ്പോള്‍ തീയറ്ററുകളിലുള്ളത്. ഇഷ്ഖ് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹറിൻ്റെ രണ്ടാമത്തെ സിനിമയാണ് നരിവേട്ട.

മുത്തങ്ങ പോലീസ് വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. യുവ കഥാകൃത്ത് എബിൻ ജോസഫ് തിരക്കഥയൊരുക്കുന്ന ആദ്യ സിനിമയാണ്.വിജയ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ടൊവിനോയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരൻ, ആര്യ സലിം, പ്രിയംവദ കൃഷ്ണൻ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു. ഇന്ത്യൻ സിനിമാ കമ്ബനിയുടെ ബാനറില്‍ ടിപ്പുഷാൻ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിച്ച സിനിമ മെയ് 23നാണ് തീയറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group