Home Featured ബെംഗളൂരു :നഗരത്തിലെ ഗവണ്മെന്റ് ആശുപത്രികളിൽ ചികിത്സ ഫീസിൽ വർദ്ധനവ്

ബെംഗളൂരു :നഗരത്തിലെ ഗവണ്മെന്റ് ആശുപത്രികളിൽ ചികിത്സ ഫീസിൽ വർദ്ധനവ്

by admin

ബെംഗളൂരു : ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള ആശുപത്രികളിൽ ചികിത്സാ ഫീസിൽ വർധനവരുത്തി ആരോഗ്യവകുപ്പ്. വിക്ടോറിയ ആശുപത്രി, വാണി വിലാസ് ആശുപത്രി, മിന്റോ ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ, ട്രോമ കെയർ സെന്റർ എന്നിവിടങ്ങളിലാണ് ഫീസ് വർധന നടപ്പായത്. ഒ.പി. ശീട്ടിന് പത്തുരൂപ ഈടാക്കിയിരുന്നത് 20 രൂപയാക്കി.ഐ.പി. രജിസ്ട്രേഷൻ ചാർജ് 25 രൂപയിൽനിന്ന് 50 രൂപയാക്കി ഉയർത്തി. രക്തം പരിശോധിക്കുന്നതിൻ്റെ ചാർജ് 70- ൽനിന്ന് 120 രൂപയാക്കി. വാർഡിന്റെ ഫീസ് 25- ൽനിന്ന് 50 രൂപയാക്കി. മാലിന്യസംസ്കരണത്തിനായി രോഗികളിൽനിന്ന് ഈടാക്കുന്ന ഫീസ് പത്തിൽനിന്ന് 50 രൂപയാക്കിയും ഉയർത്തി.

സർക്കാർ ആശുപത്രികളിലെ ചികിത്സാഫീസിൽ വർധനവരുത്താനുള്ള സർക്കാർ തീരുമാനപ്രകാരമാണിത്. ഫീസ് വർധനയ്ക്കെക്കെതിരേ ബി.ജെ.പി. രംഗത്തെത്തി. സംസ്ഥാനത്തെ പാവപ്പെട്ടവർക്കെതിരാണ് കോൺഗ്രസ് സർക്കാരെന്ന് സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി.അതേസമയം, ഏറെക്കാലത്തിനുശേഷമാണ് ഫീസ് വർധന നടപ്പാക്കുന്നതെന്നും ഇത് രോഗികൾക്ക് ഭാരമാകില്ലെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

നിയമം പാര’; ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യക്ക് സ്വത്തിന്റെ പകുതി നഷ്ടമായി

ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കേസ് നല്‍കിയ ഭാര്യക്ക് നഷ്ടമായത് സ്വന്തം സ്വത്തിന്റ പകുതി ഭാഗം.തന്നെ വഞ്ചിക്കുകയും, തന്റെ അമ്മയുടെ മരണത്തിന് പരോക്ഷമായി കാരണക്കാരനാവുകയും ചെയ്ത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയില്‍ യുവതി കോടതിയെ സമീപിച്ചത്. സെജിയാങ് പ്രവിശ്യയില്‍നിന്നുള്ള യുവതിയും യുവാവും വിവാഹിതരായിട്ട് 20 വര്‍ഷമായി.രോഗിയായ അമ്മയ്‌ക്കൊപ്പം ഒരു ദിവസം നടക്കാനിറങ്ങിയപ്പോളാണ് മറ്റൊരു സ്ത്രീക്കൊപ്പം കറങ്ങിനടക്കുന്ന ഭര്‍ത്താവിനെ യുവതി കാണുന്നത്.

ഇത് വലിയ സംഘര്‍ഷത്തിന് കാരണമാവുകയും ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് വെച്ച്‌ യുവതിയുടെ അമ്മ മരിക്കുകയും ചെയ്യും. അമ്മയുടെ മരണത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഭര്‍ത്താവ് അതിന് സമ്മതിച്ചെങ്കിലും ഭാര്യയുടെ പകുതി സ്വത്ത് ആവശ്യപ്പെട്ടു. കേസ് പ്രാദേശിക കോടതിയിലെത്തി. ചൈനയിലെ നിയമം അനുസരിച്ച്‌ ഭാര്യയുടെ പകുതി സ്വത്തിന് അവകാശി ഭര്‍ത്താവാണ്.

ചൈനീസ് നിയമം അനുസരിച്ച്‌ വിവാഹ സമയത്ത് പങ്കാളികള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ ഇരുവര്‍ക്കും തുല്യ അവകാശമാണ്. അതല്ലായെങ്കില്‍ പൂര്‍വീകമായി കിട്ടിയ സ്വത്ത് ആര്‍ക്കാണെന്ന് വില്‍പത്രത്തില്‍ എഴുതണം. എന്നാല്‍ യുവതിയുടെ അമ്മ മരിക്കുമ്ബോള്‍ അവര്‍ വില്‍പത്രം എഴുതിയിരുന്നില്ല. മാത്രമല്ല, വിവാഹത്തോടെ അമ്മയുടെ സ്വത്ത് മകള്‍ക്ക് പരമ്ബരാഗതമായി ലഭിക്കുകയും ചെയ്തിരുന്നു. അമ്മയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും നിയമം അനുസരിച്ച്‌ ഭാര്യയുടെ സ്വത്തിന്റെ പകുതിയ്ക്ക് ഭര്‍ത്താവും അര്‍ഹനാണെന്നായിരുന്നു കോടതി വിധി.

You may also like

error: Content is protected !!
Join Our WhatsApp Group