ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹനങ്ങളുടെ പ്രവേശന നിരക്കില്‍ വിമാനത്താവളം അതോറിറ്റി മാറ്റം വരുത്തി.
ക്യാബ് ഉള്‍പ്പെടെയുള്ള കമേഴ്സ്യല്‍ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും പ്രവേശന നിരക്കിലാണ് മാറ്റം.കെംപഗൗഡ വിമാനത്താവളത്തില്‍ എത്തുന്ന ക്യാബ് ഉള്‍പ്പെടെയുള്ള കമേഴ്സ്യല്‍ വാഹനങ്ങള്‍ (മഞ്ഞ നമ്ബർ പ്ലേറ്റ്) ഏഴ് മിനിറ്റ് നേരംവരെ തുടരുന്നതിന് 150 രൂപ പ്രവേശ നിരക്കായി നല്‍കണം.ഏഴ് മിനിറ്റിന് മുകളില്‍ തുടരുകയാണെങ്കില്‍ 300 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങള്‍ക്ക് (വെള്ള നമ്ബർ പ്ലേറ്റ്) ഏഴ് മിനിറ്റ് വരെ തുടരുന്നതിന് നിരക്കില്ല.
ഏഴ് മുതല്‍ 14 മിനിറ്റ് വരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി നല്‍കണം.ബസുകള്‍ക്ക് 600 രൂപയാണ് പ്രവേശന നിരക്ക്. ടെംപോ ട്രാവലറുകള്‍ക്ക് 300 രൂപയുമാണ്.ടെർമിനല്‍ ഒന്നിലെ ലെയിൻ മൂന്നിലൂടെയാണ് ബസുകള്‍ക്കും ടെംപോ ട്രാവലറുകള്‍ക്കുമുള്ള പ്രവേശനം.