ക്രിസ്മസ് ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മണ്ണില്‍ ആദ്യമായി ചക്രം തൊട്ടത് ബെംഗളൂരുവില്‍ നിന്നുള്ള വിമാനം.ഇന്നലെ രാവിലെ എട്ട് മണിക്ക് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോയുടെ വിമാന സര്‍വീസോടു കൂടിയാണ് പുതിയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. തുടര്‍ന്ന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍ എന്നിവയുടെ വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിച്ചേര്‍ന്നു. ആദ്യ ദിനം തന്നെ തിരക്കേറിയതായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം.നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുന്നതോടെ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെ യാത്രക്കാരുടെ ബാഹുല്യം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ദിനത്തിലെ യാത്രക്കാരില്‍ ഏറിയ പങ്കും ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ളവരായിരുന്നു.
ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്ബനികള്‍ ബെംഗളൂരു സെക്ടറിലേക്ക് ഒന്നിലധികം സര്‍വീസുകളാണ് ആദ്യ ദിവസം തന്നെ ക്രമീകരിച്ചിരുന്നത്. വൈകുന്നേരവും ബെംഗളൂരുവിലേക്ക് സര്‍വീസുകള്‍ നടന്നതോടെ നവി മുംബൈയിലെ യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന പ്രധാന കേന്ദ്രമായി ബെംഗളൂരു മാറി.ബെംഗളൂരു, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, ഗോവ, മംഗളൂരു തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ വരും ദിവസങ്ങളില്‍ പൂര്‍ണസജ്ജമാകുന്നതോടെ ആഭ്യന്തര യാത്രകള്‍ക്ക് ഏറ്റവും ആശ്രയിക്കാവുന്ന വിമാനത്താവളമായി ഇതു മാറും. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കും.ബെംഗളൂരുവിന് പുറമെ കൊച്ചി, ഹൈദരാബാദ്, ഡല്‍ഹി, ഗോവ, മംഗളൂരു, അഹമ്മദാബാദ്, ലഖ്നൗ, നാഗ്പൂര്‍ തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ആദ്യ ദിവസം സര്‍വീസുകള്‍ നടന്നു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകശ എയര്‍, സ്റ്റാര്‍ എയര്‍ എന്നീ കമ്ബനികളാണ് ആദ്യ ദിനത്തില്‍ സര്‍വീസുകള്‍ക്ക് നേതൃത്വം നല്‍കിയത്. വരും ആഴ്ചകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ മഹാരാഷ്ട്രയുടെ വ്യോമയാന മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നവി മുംബൈ വിമാനത്താവളത്തിന് സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വരും ആഴ്ചകളില്‍ കൂടുതല്‍ റൂട്ടുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.