Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു-യൂറോപ്പിലേക്കുള്ള യാത്ര എളുപ്പമാകും; കൂടുതല്‍ സര്‍വീസുകളുമായി വിര്‍ജിന്‍ അറ്റ്‌ലാന്റിക്

ബെംഗളൂരു-യൂറോപ്പിലേക്കുള്ള യാത്ര എളുപ്പമാകും; കൂടുതല്‍ സര്‍വീസുകളുമായി വിര്‍ജിന്‍ അറ്റ്‌ലാന്റിക്

by admin

പുതുവര്‍ഷത്തില്‍ ബെംഗളൂരുവിലെ വിമാന യാത്രികര്‍ക്കായി ഇതാ വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ വക കിടിലന്‍ സമ്മാനം.2026 ജനുവരി മുതല്‍ ലണ്ടന്‍ ഹീത്രോയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആഴ്ചയില്‍ ഏഴില്‍ നിന്നും പതിനൊന്നായി ഉയര്‍ത്തിയിരിക്കുകയാണ്. ലണ്ടനിലേക്കും അവിടെനിന്ന് വടക്കേ അമേരിക്കയിലെ പ്രമുഖ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഈ പുതുവര്‍ഷത്തില്‍ കൂടുതല്‍ വിമാനങ്ങളും സൗകര്യപ്രദമായ സമയക്രമങ്ങളും ഇനി ബെംഗളൂരു നഗരത്തില്‍ നിന്ന് തന്നെ ലഭ്യമാകും.യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്കും താല്പര്യവും പരിഗണിച്ചാണ് ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഈ അധിക സര്‍വീസുകള്‍ എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ അപ്പര്‍ ക്ലാസ്, പ്രീമിയം, ഇക്കണോമി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മികച്ച യാത്രാനുഭവം ആസ്വദിക്കാം. കൂടാതെ ഇന്‍ഡിഗോയുമായുള്ള പങ്കാളിത്തം വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരുവിലെത്തി ലണ്ടനിലേക്ക് പറക്കുന്നവര്‍ക്കും ഈ പുതിയ ഷെഡ്യൂള്‍ വലിയ ആശ്വാസമാകും.

ഗോവ, ജയ്പൂര്‍, അമൃത്സര്‍ തുടങ്ങി 33 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ബെംഗളൂരുവിലെത്തി ലണ്ടനിലേക്ക് തടസമില്ലാതെ പറക്കാം.ലണ്ടന്‍ വഴി ന്യൂയോര്‍ക്ക്, ടൊറന്റോ, സിയാറ്റില്‍ തുടങ്ങിയ നഗരങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുതുവര്‍ഷത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച വാര്‍ത്തയാണിത്. വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ വടക്കേ അമേരിക്കന്‍ കണക്റ്റിവിറ്റി യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. ബെംഗളൂരുവിനും യുകെയ്ക്കും ഇടയില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ചോയ്സ് നല്‍കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക് അധികൃതര്‍ വ്യക്തമാക്കി. സിഗ്‌നേച്ചര്‍ സര്‍വീസുമായി കൂടുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാന്‍ എയര്‍ലൈന്‍ സജ്ജമായിക്കഴിഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group