മാക്കൂട്ടം ചുരം പാതയിലൂടെ കുടക് വഴിയുള്ള യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ എട്ട് വരെ നീട്ടിയ പശ്ചാത്തലത്തില്‍ മാക്കൂട്ടം അതിര്‍ത്തി ചെക്ക് പോസ്റ്റിലേക്ക് ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ നടന്ന പ്രതിഷേധ മാര്‍ച്ച് കൂട്ടുപുഴ അതിര്‍ത്തിയില്‍ പോലിസ് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി പ്രവര്‍ത്തകര്‍ മുന്നോട്ട് കയറാന്‍ ശ്രമിച്ചത് ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ റോഡിലിരുത്തി.
മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം.ഷാജര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനും ഇരു സംസ്ഥാനങ്ങളെ വേര്‍തിരിക്കാനുമാണ് അതിര്‍ത്തിയടച്ച് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടെ കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഷാജര്‍ പറഞ്ഞു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ഈ നടപടി മൗലീകവകാശങ്ങളുടെ ലംഘനമാണ്. രാജ്യത്ത് എവിടെയും ഇപ്പോള്‍ നിലവിലില്ലാത്ത കോവിഡ് നിയന്ത്രണം കര്‍ണാടകത്തില്‍ മാത്രം ഏര്‍പ്പെടുത്തുന്നത് മലയാളികളോടുള്ള വെല്ലുവിളിയാണ്.കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണ് കര്‍ണാടകവും ഭരിക്കുന്നത്. നിത്യേന മൈസൂര്‍, ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുമായി വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്ന ആയിരക്കണക്കിന് ആളുകളാണ് ഈ നിയന്ത്രണത്തിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.മട്ടന്നൂർ വാർത്ത.ഇപ്പോള്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രങ്ങളും ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നും ഷാജര്‍ മുന്നറിയിപ്പ് നല്കി. ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് സിദ്ധാര്‍ത്ഥ ദാസ് അധ്യക്ഷനായി. നേതാക്കളായ കെ.ജി ദിലീപ്, പിവി ബിനോയ് , ഇ.എസ് സത്യന് എന്നിവര്‍ സംസാരിച്ചു.