മണ്ണിടിച്ചിനെത്തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ ബംഗളൂരുബംഗളൂരു-മംഗളൂരു റൂട്ടിലെ ശിരാദി ചുരം വഴിയുള്ള ഗതാഗതം പൂർണമായി പുനരാരംഭിക്കാൻ അനുമതി.സക് ലേഷ്പുരം സബ് ഡിവിഷൻ അസി.കമീഷണർ ഡോ.ശ്രുതി ഇതുസംബന്ധിച്ച് ബുധനാഴ്ച ഉത്തരവിട്ടു. മഴ മാറി നിന്നതിനാല്‍ നിയന്ത്രണം തുടരേണ്ട ആവശ്യമില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. മണ്ണിടിഞ്ഞ ഭാഗം ശരിയാക്കിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന് കുന്ന് കീറിയതിലെ അശാസ്ത്രീയതയാണ് ശിരാദി ചുരത്തില്‍ മണ്ണിടിയാൻ കാരണമെന്ന് സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.
90 ഡിഗ്രിയില്‍ കുത്തനെയാണ് ദേശീയ പാത അതോറിറ്റി കുന്ന് കീറിയത്. 45 ഡിഗ്രിയിലെങ്കിലും ചെരിച്ച് കീറുന്നതാണ് ശാസ്ത്രീയം. ഇതായിരുന്നു നേരത്തെ അവലംബിച്ചുപോന്നത്. മണ്ണ് പരിശോധന നടത്തി സുരക്ഷ സംവിധാനം ഒരുക്കാതെയാണ് ശിരാദി ചുരം ദേശീയ പാതയില്‍ 35 കിലോമീറ്റർ പൂർത്തിയാക്കിയത്. 45 കിലോമീറ്റർ പാതയിലാണ് ഇത്രയും പൂർത്തിയാക്കിയത്.
എന്റെ പേര് ഗൂഗിള്‍ ചെയ്യൂ,നിങ്ങൾക്ക് കാണാം:തട്ടുകടക്കാരൻ ആരാണെന്നറിഞ്ഞപ്പോൾ അമ്പരന്ന് വിദേശി
പല തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്ത്യാ സന്ദർശനത്തിനിടെ ഒരു വിദേശി പകർത്തിയ വീഡിയോയാണ് ഇപ്പോള്‍ നവമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.തട്ടുകടക്കാരനുമായുള്ള സംഭാഷണമാണ് വിനോദ സഞ്ചാരി പങ്കുവച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ളതാണ് വീഡിയോ.വീഡിയോയുടെ തുടക്കത്തില്‍ തട്ടുകടക്കാരനായ യുവാവിനോട് വിനോദ സഞ്ചാരി ഒരു പ്ലേറ്റ് ചിക്കൻ 65ന് എത്ര രൂപയാണെന്ന് ചോദിക്കുകയാണ്. നൂറ് ഗ്രാമിന് 50 രൂപയാണെന്ന് യുവാവ് മറുപടി നല്‍കുകയും ചെയ്തു. തുടർന്ന് വിദേശി ഒരു പ്ലേറ്റ് ചിക്കൻ 65 ഓർഡർ ചെയ്യുന്നു. ഇംഗ്ലീഷിലാണ് ഇരുവരും തമ്മിലുള്ള സംഭാഷണം.
കുറച്ചുസമയത്തിന് ശേഷം യുവാവ് അദ്ദേഹത്തിന് ഭക്ഷണം നല്‍കുന്നു. താൻ ഈ തട്ടുകട ഗൂഗിള്‍ മാപ്പ് വഴിയാണ് കണ്ടെത്തിയതെന്ന് അദ്ദേഹം യുവാവിനോട് അറിയിച്ചു. സംസാരത്തിനിടയില്‍ താൻ ഒരു വിദ്യാർത്ഥിയാണെന്നും, ജോലിക്കൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുകയാണെന്നും യുവാവ് പറഞ്ഞു.എന്താണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ബയോ ടെക്‌നോളജിയില്‍ പി എച്ച് ഡി ചെയ്യുകയാണെന്ന് മറുപടി. ഇതുകേട്ടതോടെ വിനോദ സഞ്ചാരി ഒന്ന് അമ്ബരന്നു. തുടർന്ന് ‘എന്റെ പേര് ഗൂഗിള്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് കാണാം’ എന്ന് യുവാവ് പറയുന്നു. ‘എന്ത് താങ്കളുടെ ഷോപ്പോ’ എന്നായി വിനോദ സഞ്ചാരി.
‘അല്ല, കടയല്ല. എന്റെ റിസർച്ച് ആർട്ടിക്കുകള്‍. തരുള്‍ റയാല്‍ എന്നാണ് എന്റെ പേര്. എസ് ആർ എം യൂണിവേഴ്സിറ്റിയിലെ റിസർച്ച് സ്‌കോളറാണ്.’- യുവാവ് വ്യക്തമാക്കി.വീഡിയോ വളരെപ്പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു.