ബെംഗളൂരു: ട്രാൻസ്ജെൻഡർ ആണെന്ന കാരണത്താൽ വാടകയ്ക്ക് വീട് ലഭിക്കാത്തതിനെത്തുടർന്ന് ദയാവധത്തിന് അനുമതി നൽകണമെന്ന് കലക്ടർക്ക് അപേക്ഷ.ട്രാൻസ്ജെൻഡറുകളെ അകറ്റുന്ന മനുഷ്യാവകാശ ലംഘനം സഹിക്കാൻ കഴിയുന്നില്ല.ഇതു കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നു. തങ്ങളും ഇന്ത്യൻ പൗരന്മാരാണ്, ജീവിക്കാൻ അവകാശമുണ്ട്.
സൗജന്യമായല്ല, വാടകയ്ക്കാണു വീട് ചോദിക്കുന്നതെന്നും റിഹാന മടിക്കേരി കലക്ടർക്കു നൽകിയ പരാതിയിൽ പറയുന്നു.ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി മുൻപു 4 തവണ അധികൃതർക്ക് കത്തയച്ചിട്ടും ഫലമുണ്ടായില്ല. ഭിക്ഷ യാചിച്ചു ജീവിക്കുന്ന റിഹാന ലോഡ്ജ് മുറിയിലാണ് താമസിക്കുന്നത്. ഗാലിബീഡു, ജംബൂർ പ്രദേശങ്ങളിൽ എവിടെയെങ്കിലും വാടക വീടു കണ്ടെത്താൻ അധികൃതർ സഹായിച്ചില്ലെങ്കിൽ ദയാവധം നൽകണമെന്നാണ് അപേക്ഷ
എസ്ബിഐയുടെ വാതില്‍പ്പടി സേവനം, സൗജന്യമായി പ്രയോജനപ്പെടുത്താം; വിശദാംശങ്ങള്‍
ന്യൂഡല്‍ഹി: ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാതില്‍പ്പടി സേവനം ആരംഭിച്ചത്.കോവിഡ് കാലത്താണ് ഉപഭോക്താക്കള്‍ ഈ സേവനം ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത്. ഇപ്പോള്‍ ഭിന്നശേഷിക്കാരുടെ ക്ഷേമം കണക്കിലെടുത്ത് പുതിയ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് എസ്ബിഐ.ഭിന്നശേഷിക്കാര്‍ക്ക് ഒരു മാസം മൂന്ന് തവണ സൗജന്യമായി വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്താമെന്നതാണ് എസ്ബിഐയുടെ പ്രഖ്യാപനം.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ബാങ്ക് പുതിയ പ്രഖ്യാപനം നടത്തിയത്. ചെക്ക് നല്‍കല്‍, പണമിടപാട്, ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, കൈവൈസി രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ബാങ്കിങ് സേവനങ്ങളാണ് വീട്ടിലെത്തി നല്‍കുന്നത്.1800 1037 188, 1800 1213 721 എന്നി ടോള്‍ ഫ്രീ നമ്ബറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താണ് ഉപഭോക്താക്കള്‍ വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്തേണ്ടത്.
ഇതിന് പുറമേ യോനോ ആപ്പ് വഴിയും വാതില്‍പ്പടി സേവനം തേടാവുന്നതാണ്. സര്‍വീസ് റിക്വസ്റ്റ് മെനുവില്‍ പോയാണ് ഈ സേവനത്തിനായി അപേക്ഷിക്കേണ്ടത്.അക്കൗണ്ടുള്ള ബ്രാഞ്ചിലാണ് വാതില്‍പ്പടി സേവനത്തിന് അപേക്ഷ നല്‍കേണ്ടത്. പ്രതിദിനം ഒരു ഇടപാടിന് 20,000 രൂപയാണ് പരിധി. ചെക്ക്, പിന്‍വലിക്കുന്നതിനുള്ള അപേക്ഷ എന്നിവ വഴി മാത്രമേ പണം പിന്‍വലിക്കാന്‍ അനുവദിക്കൂ. പാസ്ബുക്ക് നിര്‍ബന്ധമാണ്.