Home Featured ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്: ഇനി തത്സമയ റിസര്‍വേഷന് നിരക്കിളവില്ല

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്: ഇനി തത്സമയ റിസര്‍വേഷന് നിരക്കിളവില്ല

by admin

ചെന്നൈ: ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ തത്സമയ റിസര്‍വേഷന് നല്‍കിയിരുന്ന 10 ശതമാനം നിരക്കിളവ് റെയില്‍വേ പിന്‍വലിച്ചു. ഇനിമുതല്‍ കറന്റ് റിസര്‍വേഷനും സാധാരണ റിസര്‍വേഷന്റെ അതേ തുകയാവും ഈടാക്കുക.

റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ബാക്കിവരുന്ന ബെര്‍ത്തും സീറ്റുമാണ് കറന്റ് റിസര്‍വേഷനില്‍ ബുക്ക് ചെയ്യാനാകുക. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്ബ് തയ്യാറാക്കുന്ന ആദ്യത്തെ ചാര്‍ട്ടില്‍ ഒഴിവുണ്ടെങ്കില്‍ വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്ബുവരെ യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍ നിന്ന് കറന്റ് റിസര്‍വേഷന്‍ ലഭിക്കും. ഇടയ്ക്കുള്ള പ്രധാന സ്റ്റേഷനുകളില്‍ നിന്നും ഇതുപോലെ ടിക്കറ്റ് റിസര്‍വ് ചെയ്യാം

കൈക്കൂലി നല്‍കിയില്ല; ശസ്ത്രക്രിയ വൈകി ഗര്‍ഭസ്ഥശിശു മരിച്ചു

ബംഗളൂരു: യാദ്ഗിര്‍ ജില്ല ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് യുവതിയുടെ ശസ്ത്രക്രിയ വൈകിയതോടെ ഗര്‍ഭസ്ഥശിശു മരിച്ചു.

വ്യാഴാഴ്ചയാണ് സംഭവം. പ്രസവവേദനയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാദ്ഗിര്‍ സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളോട് 10,000 രൂപയാണ് ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ നിര്‍ധന കുടുംബത്തില്‍ നിന്നുള്ള യുവതിയുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല.

പണം കിട്ടിയാലേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്ന നിലപാടിലായിരുന്നു ഡോക്ടര്‍. ഒടുവില്‍ വൈകുന്നേരത്തോടെ വിവിധയിടങ്ങളില്‍ നിന്നായി കടം വാങ്ങി 10,000 രൂപ ബന്ധുക്കള്‍ സംഘടിപ്പിച്ചു നല്‍കി. തുടര്‍ന്നാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

ഗൈനക്കോളജിസ്റ്റ് ഡോ. പല്ലവി പൂജാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ജില്ല ഡെപ്യൂട്ടി കമീഷണര്‍ ആര്‍. സ്‌നേഹല്‍ അറിയിച്ചു. അന്വേഷണത്തിനുശേഷം ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകും. നേരത്തേ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group