Home Featured ബെംഗളൂരു :മാധവാരയിലേക്ക് മെട്രോ സർവീസ് ആരംഭിച്ചു

ബെംഗളൂരു :മാധവാരയിലേക്ക് മെട്രോ സർവീസ് ആരംഭിച്ചു

by admin

ബെംഗളൂരു : ബെംഗളൂരു മാധവാരയിലേക്ക് യാത്രക്കാർ കാത്തിരുന്ന മെട്രോ തീവണ്ടിയെത്തി.പുതുതായി തുറന്ന മാധവാര സ്റ്റേഷനിൽനിന്ന് ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനിലൂടെ (തെക്ക്-വടക്ക് ഇടനാഴി) ആദ്യതീവണ്ടി വ്യാഴാഴ്ച്‌ച രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ടു.നാഗസാന്ദ്രയിൽനിന്ന് മാധവാര വരെ നിർമിച്ച പുതിയ 3.14 കിലോമീറ്റർ മെട്രോ പാതയിൽ ഇതോടെ വാണിജ്യ സർവീസിന് തുടക്കമായി. ഒട്ടേറെപ്പേർ ഇവിടെനിന്ന് മെട്രോയിൽ യാത്രചെയ്യാൻ ആവേശപൂർവമെത്തി. നാഗസാന്ദ്രയ്ക്കും മാധവാരയ്ക്കുമിടയിൽ മഞ്ജുനാഥ നഗർ, ചിക്കബിദരകല്ലു എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.

ഈ സ്റ്റേഷനുകളിലും ആദ്യദിവസം ഒട്ടേറെപ്പേർ മെട്രോ യാത്രയ്ക്കെത്തി.പുതിയ മെട്രോ പാത തുറന്നതോടെ നഗരത്തിലെ തിരക്കേറിയ തുമക്കൂരു റോഡിലെ ഗതാഗതക്കുരുക്കിന് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഈ റോഡുവഴി വാഹനങ്ങളിൽപ്പോകുന്ന ഒട്ടേറെപ്പേർ മെട്രോ യാത്ര തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഇത് വഴിതുറക്കും. മാധവാരയിലെ ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിലേക്ക്(ബി.ഐ.ഇ.സി.) യാത്ര എളുപ്പമാകാനും വഴിതെളിഞ്ഞു. പ്രധാനപ്പെട്ട സമ്മേളനങ്ങളിലും പ്രദർശനങ്ങളിലും സംബന്ധിക്കാൻ ഒട്ടേറെപ്പേർ ഇന്റർനാഷണൽ എക്സ‌ിബിഷൻ സെൻ്ററിലെത്താറുണ്ട്.

ദിവസം 44,000 യാത്രക്കാർക്ക് പുതിയ പാത പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി 11 മണിവരെയാണ് ബെംഗളൂരു മെട്രോ സർവീസുള്ളത്. 3.14 കിലോമീറ്റർ പാത 1168 കോടിരൂപ ചെലവിലാണ് നിർമിച്ചത്.ഇതോടെ ബെംഗളൂരു മെട്രോയുടെ ആകെ ദൈർഘ്യം 76.96 കിലോമീറ്ററായി. മൊത്തം 69 സ്റ്റേഷനുകളുമായി.

ഏഴുമണിവരെ യാത്രചെയ്‌തത്‌ 6,032 പേർബെംഗളൂരു : വ്യാഴാഴ്‌ച സർവീസ് ആരംഭിച്ചനാഗസാന്ദ്ര-മാധവാര മെട്രോ പാതയിലെ മൂന്ന് സ്റ്റേഷനുകളിൽനിന്നായി വൈകീട്ട് ഏഴ് മണിവരെ 6,032 പേർ യാത്ര ചെയ്‌തതായി ബി.എം.ആർ.സി.എൽ. അറിയിച്ചു. മൊത്തം 5,061 പേർ മൂന്നു സ്റ്റേഷനുകളിലും ട്രെയിനിറങ്ങിയതായും അറിയിച്ചു.

പെന്‍ഷന്‍ 15,000 രൂപ മാത്രം, വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ ഹര്‍ജിയില്‍ ‘ഞെട്ടി’ സുപ്രീം കോടതി

വിരമിച്ച ചില ഹൈക്കോടതി ജഡ്ജിമാർക്ക് 6,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയില്‍ മാത്രം തുച്ഛമായ പെൻഷൻ ലഭിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീം കോടതി.തനിക്ക് 15,000 രൂപ മാത്രമാണ്‌ പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിരമിച്ച ഹൈക്കോടതി ജഡ്ജി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി കെ മിശ്ര, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.13 വർഷം ജില്ലാ കോടതിയില്‍ ജുഡീഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷം അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ആളാണ് ഹര്‍ജി സമര്‍പ്പിച്ചയാള്‍. പെൻഷൻ കണക്കാക്കുമ്ബോള്‍ തൻ്റെ ജുഡീഷ്യല്‍ സർവീസ് പരിഗണിക്കാൻ അധികൃതർ വിസമ്മതിച്ചതായി അദ്ദേഹം കോടതിയില്‍ പറഞ്ഞു.

6000 രൂപയും 15000 രൂപയും പെൻഷൻ വാങ്ങുന്ന റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിമാർ നമ്മുടെ മുമ്ബിലുണ്ടെങ്കില്‍ അത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് എങ്ങനെ ശരിയാകും ?” ബെഞ്ച് അഭിപ്രായപ്പെട്ടു.ജഡ്ജിമാർക്കുള്ള റിട്ടയർമെൻ്റിനു ശേഷമുള്ള സൗകര്യങ്ങള്‍ ഓരോ ഹൈക്കോടതിയിലും വ്യത്യസ്തമാണെന്നും ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. തുടർന്ന് നവംബർ 27-ന് വാദം കേള്‍ക്കാൻ സുപ്രീം കോടതി മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group