മംഗളൂരു-ബെംഗളൂരു റൂട്ടിലെ ചില ട്രെയിനുകള്‍ റദ്ദാക്കി.ഘാട്ട് സെക്ഷനില്‍ നടക്കുന്ന വൈദ്യുതീകരണ ജോലികളെ തുടർന്നാണ് സകലേശ്‌പുർ-സുബ്രഹ്മണ്യ റോഡ് പാതയിലെ ട്രെയിൻ സർവീസുകള്‍ റദ്ദാക്കുന്നതെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ (SWR) അറിയിച്ചു.നവംബർ 2 മുതല്‍ ഡിസംബർ 15 വരെ നാല് മണിക്കൂർ പ്രതിദിന ലൈൻ ബ്ലോക്ക് ഏർപ്പെടുത്തും.റെയില്‍വേ വൈദ്യുതീകരണ ജോലികള്‍ പൂർത്തിയാക്കാൻ ഈ ലൈൻ ബ്ലോക്ക് ആവശ്യമാണ്. ഇത് നിരവധി ട്രെയിൻ സർവീസുകളെ ബാധിക്കും. ഈ കാലയളവില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പുതുക്കിയ സമയക്രമം അനുസരിച്ച്, 16539 യശ്വന്ത്പൂർ-മംഗളൂരു ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് നവംബർ 8 മുതല്‍ ഡിസംബർ 13 വരെ സർവീസ് നിർത്തിവയ്ക്കും. 16540 മംഗളൂരു ജംഗ്ഷൻ-യശ്വന്ത്പൂർ പ്രതിവാര എക്സ്പ്രസ് നവംബർ 9 മുതല്‍ ഡിസംബർ 14 വരെ റദ്ദാക്കി.16575 യശ്വന്ത്പൂർ-മംഗളൂരു ജംഗ്ഷൻ ഗോമതേശ്വര ത്രിവാര എക്സ്പ്രസ് നവംബർ 2 മുതല്‍ ഡിസംബർ 14 വരെ ഉണ്ടാകില്ല.
കൂടാതെ, 16576 മംഗളൂരു ജംഗ്ഷൻ-യശ്വന്ത്പൂർ ത്രിവാര എക്സ്പ്രസ് നവംബർ 3 മുതല്‍ ഡിസംബർ 15 വരെയും റദ്ദാക്കിയിട്ടുണ്ട്. 16515 യശ്വന്ത്പൂർ-കാർവാർ ത്രിവാര എക്സ്പ്രസ് നവംബർ 3 മുതല്‍ ഡിസംബർ 15 വരെയും, 16516 കാർവാർ-യശ്വന്ത്പൂർ ത്രിവാര എക്സ്പ്രസ് നവംബർ 4 മുതല്‍ ഡിസംബർ 16 വരെയും സർവീസ് നടത്തില്ല.വൈദ്യുതീകരണ ജോലികള്‍ ഡിസംബർ പകുതിയോടെ പൂർത്തിയാകുന്നതുവരെ സർവീസുകള്‍ സാധാരണ നിലയിലായിരിക്കില്ല. അതിനാല്‍ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുൻപ് ഏറ്റവും പുതിയ സമയപ്പട്ടിക പരിശോധിക്കണമെന്നും ദക്ഷിണ പശ്ചിമ റെയില്‍വേ നിർദേശിച്ചു.
ഈ ട്രെയിനുകള്‍ വഴിതിരിച്ച് വിടും : ബംഗളൂരു കന്റോണ്‍മെന്റ് – വൈറ്റ്ഫീല്‍ഡ് പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് ട്രെയിനുകള്‍ ബംഗളൂരു കന്റോണ്‍മെന്റും അഞ്ച് ട്രെയിനുകള്‍ കെഎസ്‌ആർ ബംഗളൂരു (മെജസ്റ്റിക്) സ്റ്റേഷനുകളും ഒഴിവാക്കി സർവീസ് നടത്തും. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി ആവശ്യമായ ബ്ലോക്കുകള്‍ വരുന്നതിനാലാണ് ഈ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.ഒക്ടോബർ 27 മുതല്‍ 31 വരെയും നവംബർ 3 നും സർവീസ് നടത്തുന്ന 06269 നമ്ബർ ട്രെയിൻ കെഎസ്‌ആർ ബംഗളൂരു, യശ്വന്ത്പൂർ, ബാനസവാഡി എസ്‌എംവിടി ബംഗളൂരു വഴിയായിരിക്കും പോകുക.
ഈ ദിവസങ്ങളില്‍ ബംഗളൂരു കന്റോണ്‍മെന്റില്‍ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകില്ല.ഒക്ടോബർ 30 ന് ഓടുന്ന 06270 നമ്ബർ ട്രെയിൻ എസ്‌എംവിടി ബംഗളൂരു, ബാനസവാഡി, യശ്വന്ത്പൂർ, കെഎസ്‌ആർ ബംഗളൂരു എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഈ ട്രെയിനും ബംഗളൂരു കന്റോണ്‍മെന്റ് ഒഴിവാക്കിയായിരിക്കും സർവീസ് നടത്തുക.ദിവസേനയുള്ള കാവേരി എക്സ്പ്രസ് 16022, ഒക്ടോബർ 30 ന് കെഎസ്‌ആർ ബംഗളൂരു, യശ്വന്ത്പൂർ, ലൊട്ടേഗൊള്ളഹള്ളി, ബാനസവാഡി, ബൈയപ്പനഹള്ളി, കെആർ പുരം എന്നിവിടങ്ങളിലൂടെ ഓടും.
ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷൻ ഒഴിവാക്കി ഇത് കടന്നുപോകും.ഒക്ടോബർ 30 ന് പുറപ്പെടുന്ന 06243 നമ്ബർ ട്രെയിൻ കെഎസ്‌ആർ ബംഗളൂരു, യശ്വന്ത്പൂർ, ബാനസവാഡി, എസ്‌എംവിടി ബംഗളൂരു, ബൈയപ്പനഹള്ളി, കെആർ പുരം എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഇതും ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റോപ്പ് ഒഴിവാക്കും.ഒക്ടോബർ 31 ന് സർവീസ് ആരംഭിക്കുന്ന 22135 നമ്ബർ ട്രെയിൻ കെഎസ്‌ആർ ബംഗളൂരു, യശ്വന്ത്പൂർ, ബാനസവാഡി, എസ്‌എംവിടി ബംഗളൂരു, ബൈയപ്പനഹള്ളി, കെആർ പുരം, ജോലാർപേട്ടൈ എന്നിവിടങ്ങളിലൂടെ കടന്നുപോകും.
ഈ ട്രെയിനും ബംഗളൂരു കന്റോണ്‍മെന്റില്‍ നിർത്തില്ല.ഒക്ടോബർ 30 ന് പുറപ്പെടുന്ന 16521 നമ്ബർ ട്രെയിൻ കെഎസ്‌ആർ ബംഗളൂരുവിന് പകരം ബൈയപ്പനഹള്ളിയില്‍ യാത്ര അവസാനിപ്പിക്കും. ഒക്ടോബർ 29 ന് പുറപ്പെടുന്ന 07339 നമ്ബർ ട്രെയിൻ കെഎസ്‌ആർ ബംഗളൂരുവിന് പകരം യശ്വന്ത്പൂരില്‍ സർവീസ് അവസാനിപ്പിക്കും.ഒക്ടോബർ 30 ന് പുറപ്പെടുന്ന 07340 നമ്ബർ ട്രെയിൻ കെഎസ്‌ആർ ബംഗളൂരുവിന് പകരം യശ്വന്ത്പൂരില്‍ നിന്ന് സർവീസ് ആരംഭിക്കും.
അതേദിവസം പുറപ്പെടുന്ന 56520 നമ്ബർ ട്രെയിൻ കെഎസ്‌ആർ ബംഗളൂരുവിന് പകരം യശ്വന്ത്പൂരില്‍ സർവീസ് അവസാനിപ്പിക്കും.ഒക്ടോബർ 31 ന് പുറപ്പെടുന്ന 17391 നമ്ബർ ട്രെയിൻ കെഎസ്‌ആർ ബംഗളൂരുവിന് പകരം യശ്വന്ത്പൂരില്‍ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
 
