ബെംഗളൂരു:ബെംഗളൂരുനഗരവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ബിസിനസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും ഉള്‍പ്പെടെ ഏറെ ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായത്.ഇനി 24 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് മുംബൈയിലെത്താം.ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. ദക്ഷിണ റെയില്‍വേയ്ക്കും സെന്‍ട്രല്‍ റെയില്‍വേയ്ക്കും കീഴിലായി പ്രവര്‍ത്തിക്കുന്ന ഈ പുതിയ ട്രെയിന്‍ ബെംഗളൂരുവും മുംബൈയും തമ്മിലുള്ള യാത്രാസമയം വെറും 24 മണിക്കൂറായി ചുരുങ്ങും. നിലവില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മിക്ക ട്രെയിനുകളും ലക്ഷ്യസ്ഥാനത്തെത്താന്‍ 28 മുതല്‍ 30 മണിക്കൂര്‍ വരെ സമയമെടുക്കാറുണ്ട്. പുതിയ ട്രെയിന്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ഏകദേശം നാലു മുതല്‍ ആറ് മണിക്കൂര്‍ വരെ ലാഭിക്കാന്‍ സാധിക്കും.ഈ പുതിയ ട്രെയിന്‍ സര്‍വീസ് യാത്രക്കാര്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഐടി പ്രൊഫഷണലുകള്‍ക്കും വ്യാപാരികള്‍ക്കും രണ്ട് മെട്രോ നഗരങ്ങള്‍ക്കിടയിലുള്ള യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ഇത് സഹായിക്കും. നിലവില്‍ മുംബൈ-ബെംഗളൂരു റൂട്ടിലെ ട്രെയിനുകളില്‍ അനുഭവപ്പെടുന്ന കനത്ത തിരക്കിന് ഒരു പരിധിവരെ ശമനമുണ്ടാക്കാനും പുതിയ സര്‍വീസിനാകും. മുംബൈയിലേക്കു വിമാനയാത്രയെ ആശ്രയിക്കുന്നവര്‍ക്കും ഈ ട്രെയിന്‍ ഉപകാരപ്പെടും. വിമാന യാത്രയ്ക്ക് വന്‍ തുക ചെലവാക്കാന്‍ കഴിയാത്തവരുമായ സാധാരണ യാത്രക്കാര്‍ക്ക് ഈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ മികച്ചൊരു ബദലായി മാറും.
ഇതുകൂടാതെ, രാത്രികാല യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാകുന്ന രീതിയിലാണ് ഇതിന്റെ സമയക്രമം ക്രമീകരിക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് തങ്ങളുടെ തൊഴില്‍ ആവശ്യങ്ങള്‍ക്കോ കുടുംബപരമായ കാര്യങ്ങള്‍ക്കോ വേണ്ടി കൂടുതല്‍ സമയം നീക്കിവെക്കാന്‍ ഈ വേഗതയേറിയ സര്‍വീസ് അവസരമൊരുക്കും. ബെംഗളൂരുവില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പുറമെ, ഇടയിലുള്ള പ്രധാന സ്റ്റേഷനുകളിലെ യാത്രക്കാര്‍ക്കും വേഗമേറിയ ഈ കണക്റ്റിവിറ്റി വലിയ അനുഗ്രഹമാകും.റൂട്ടിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും വിവിധ നഗരങ്ങളിലുള്ളവര്‍ക്ക് വേഗമേറിയ കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ സാധിക്കും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നത് വഴി യാത്രാക്ഷീണം ഒഴിവാക്കാനും സാധിക്കും. ഈ ട്രെയിനിന്റെ സമയക്രമവും സര്‍വീസ് ആരംഭിക്കുന്ന തീയതിയും ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.