ബീദർ : ബീദർ ഭാൽക്കിയ്ക്ക് സമീപം ലവൽ ക്രോസിൽ കുടുങ്ങിയ ലോറിയിൽ ട്രെയിനിടിച്ചു കയറി. ആളപായമില്ല. സിദ്ദേശ്വർ ലവൽ ക്രോസിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ഗേറ്റ് അടയ്ക്കുന്നതിനിടെ ലോറി യുടെ ചക്രങ്ങൾ പാളത്തിൽ കുടുങ്ങുകയായിരുന്നു.
ഗേറ്റ്മാൻ അപായ സൂചന നൽകിയതോടെ പുണെ ഹൈദ രാബാദ് എക്സ്പ്രസിന്റെ ലോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുന്നതിനിടെയാണ് ലോറിയിൽ ഇടിച്ചത്. ഇടിച്ച ശേഷം 100 മീറ്റർ മുന്നോട്ട് നീങ്ങി ട്രെയിൻ നിന്നു. ലോറി ഡ്രൈവർ ഓടി മാറിയിരുന്നു. 10 കിലോമീറ്ററായിരുന്നു ട്രെയിനിന്റെ വേഗം. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.