Home Featured ബെംഗളൂരു നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് ട്രെയിൻ കണക്റ്റിവിറ്റി വരുന്നു

ബെംഗളൂരു നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് ട്രെയിൻ കണക്റ്റിവിറ്റി വരുന്നു

by admin

ബെംഗളൂരുവിൽ നിലവിൽ ഏറ്റവും പ്രതിസന്ധി നേരിടുന്ന യാത്രകളിലൊന്നാണ് വിമാനത്താവളത്തിലേക്കുള്ളത്. ക്യാബിൽ പോകുകയാണെങ്കിൽ ഉയർന്ന നിരക്ക്, നിശ്ചിത സമയങ്ങളിൽ മാത്രമുള്ള മെമു ട്രെയിൻ എന്നിങ്ങനെ പ്രശ്നങ്ങൾ പലവിധം. എന്നാൽ ഇപ്പോഴിതാ, ബെംഗളൂരു സിറ്റിയിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ റെയില്‍വേ ലിങ്ക് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

സംസ്ഥാന സർക്കാർ നൽകുന്ന റോഡ്, മെട്രോ റെയിൽ, സബർബൻ റെയിൽവേ സേവനങ്ങൾക്ക് പുറമെ കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് ട്രെയിൻ യാത്രാ ഓപ്ഷൻ റെയിൽവേ മന്ത്രാലയം അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ശനിയാഴ്ച മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് കുറച്ച് സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ടെന്നും അതിനുള്ള ശ്രമത്തിലാണ് റെയിൽവേ എന്നും അദ്ദേഹം വിശദമാക്കി.

മെട്രോ റെയിൽ, റോഡ്, റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് കമ്പനി (കർണാടക) (കെ-റൈഡ്) നിയന്ത്രിക്കുന്ന സബർബൻ റെയിൽവേ പ്രോജക്റ്റ് എന്നിവ വഴി ജനങ്ങൾക്ക് നിലവിൽ ബെംഗളൂരു വിമാനത്താവളത്തിലേക്ക് പ്രവേശനമുണ്ടെന്ന് പറഞ്ഞ മന്ത്രി, മെട്രോ റെയിൽ, റോഡ്, കെ-റൈഡ് എന്നിവ കൂടാതെ വിമാനത്താവളത്തിലേക്ക് റെയിൽവേ കണക്റ്റിവിറ്റി ഓപ്ഷനും ഞങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കൂട്ടിച്ചേർത്തു.ദൊഡ്ഡജാലയ്ക്കും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള പുതിയ റെയിൽവേ ലിങ്ക് പാതയ്ക്ക് ആകെ 7.9 കിലോമീറ്റർ നീളവും , ഇതിൽ മൂന്ന് സ്റ്റേഷനുകളും ഉണ്ടായിരിക്കും.

7.9 കിലോമീറ്റർ ദൂരത്തിൽ 6.25 കിലോമീറ്റർ എലവേറ്റഡ് പാതയും ബാക്കി 1.65 കിലോമീറ്റർ ഭൂഗർഭ പാതയും ആയിരിക്കുമെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.എയർപോർട്ട് ടെർമിനലിലേക്കുള്ള ഈ പുതിയ റെയിൽവേ ലൈനിലൂടെ ബെംഗളൂരു വിമാനത്താവളം മെട്രോയ്ക്കും സബർബൻ റെയിലിനും പുറമെ മൂന്ന് റെയിൽവേ ലൈനുകളും ബന്ധിപ്പിക്കും.നിലവിൽ, ഏറ്റവും അടുത്തുള്ള ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ – KIA ഹാൾട്ട് ആണ്. എയർപോർട്ട് ടെർമിനലിൽ നിന്ന് 3.5 കിലോമീറ്റർ അകലെയുള്ള ഇത് 2021 ജനുവരി 4 ന് ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ആണ് ഏകദേശം 3 കോടി രൂപ ചെലവിൽ ഇത് നിർമ്മിച്ചത്.

വളരുന്ന ബെംഗൂരു വിമാനത്താവളം: ബെംഗളൂരു വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ അനുദിനം വളർന്നുവരികയാണ്. 2024-ൽ 40 ദശലക്ഷം ആളുകളാണ് ബെംഗളൂരു വമാനത്താവളം വഴി കടന്നുപോയത്. , 2023-ൽ ഇത് 37.2 ദശലക്ഷമായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ യാത്രക്കാർ രേഖപ്പെടുത്തിയത് 2024 ഒക്ടോബർ 20-നാണ്, 1.26 ലക്ഷം യാത്രക്കാർ വിമാനത്താവളത്തിലൂടെ കടന്നുപോയി.

You may also like

error: Content is protected !!
Join Our WhatsApp Group