Home Featured മംഗളൂരു-ബംഗളൂരു- കാർവാർ റൂട്ടില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കി

മംഗളൂരു-ബംഗളൂരു- കാർവാർ റൂട്ടില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കി

by admin

അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങള്‍ കാരണം ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രഖ്യാപിച്ചു.ഇത് ബംഗളൂരു-മംഗളൂരു, ബംഗളൂരു-കാർവാർ റൂട്ടുകളിലെ ട്രെയിൻ സർവിസുകളെ അടുത്ത അഞ്ച് മാസത്തേക്ക് സാരമായി ബാധിക്കും. ജൂണ്‍ ഒന്ന് മുതല്‍ നവംബർ ഒന്ന് വരെ സകലേശ്പുർ-സുബ്രഹ്മണ്യ റോഡ് പാതയില്‍ സുരക്ഷ, വൈദ്യുതീകരണ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കും.ശനിയാഴ്ചകളില്‍ സർവിസ് നടത്തുന്ന യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ വീക്ക്‌ലി എക്‌സ്പ്രസ് (16539) മേയ് 31 മുതല്‍ നവംബർ ഒന്ന് വരെ റദ്ദാക്കും. ഞായറാഴ്ചകളില്‍ സർവിസ് നടത്തുന്ന മംഗളൂരു ജങ്ഷൻ-യശ്വന്ത്പുർ വീക്ക്‌ലി എക്‌സ്പ്രസ് (16540) ജൂണ്‍ ഒന്ന് മുതല്‍ നവംബർ രണ്ട് വരെ റദ്ദാക്കും.

ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളില്‍ സർവിസ് നടത്തുന്ന യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ ത്രൈവാര എക്‌സ്പ്രസ് (16575) ജൂണ്‍ ഒന്ന് മുതല്‍ ഒക്ടോബർ 30 വരെ റദ്ദാക്കും. തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളില്‍ സർവിസ് നടത്തുന്ന മംഗളൂരു -യശ്വന്ത്പുർ ത്രൈവാര എക്‌സ്പ്രസ് ( 16576) ജൂണ്‍ രണ്ട് മുതല്‍ ഒക്ടോബർ 31 വരെ റദ്ദാക്കും. തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളില്‍ സർവിസ് നടത്തുന്ന യശ്വന്ത്പുർ -കാർവാർ ത്രൈവാര എക്‌സ്പ്രസും ( 16515) ഇതേ കാലയളവില്‍ റദ്ദാക്കും.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഓടുന്ന കാർവാർ- യശ്വന്ത്പുർ ത്രൈവാര എക്സ്പ്രസ് (16516) ജൂണ്‍ മൂന്ന് മുതല്‍ നവംബർ ഒന്ന് വരെ റദ്ദാക്കും.ഗോമതേശ്വര എക്സ്പ്രസ്, കാർവാർ എക്സ്പ്രസ്, മംഗളൂരു സെൻട്രല്‍ വീക്ക്‌ലി സ്പെഷല്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ അടുത്ത അഞ്ച് മാസത്തേക്ക് റദ്ദാക്കും. ബംഗളൂരുവിനും തീരദേശ മേഖലക്കുമിടയില്‍ സർവിസ് നടത്തുന്ന 12 ട്രെയിനുകളില്‍ ആറ് എണ്ണം പുർണമായി റദ്ദാവുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group