Home Featured ബെംഗളൂരു : ബെള്ളാരി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു : ബെള്ളാരി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

by admin

ബെംഗളൂരു എയ്റോ ഇന്ത്യപ്രദർശനത്തിന്റെ ഭാഗമായി 10ന് പുലർച്ചെ 5 മുതൽ 14ന് രാത്രി 10 വരെ ബെള്ളാരി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വൺവേ ഗതാഗതം: നിട്ടെ മീനാക്ഷി കോളജ് റോഡ്, ബാഗലൂർ മെയിൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗതം ഒരുവശത്തേയ്ക്ക് മാത്രം.. പാർക്കിങ്എയ്റോ ഇന്ത്യ പ്രദർശനത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ ജികെവികെ ക്യാംപസിൽ പാർക്ക് ചെയ്യണം.ഇവിടെ നിന്ന് യെലഹങ്കയിലെ പ്രധാനവേദിയിലേക്ക് ബിഎംടിസി സൗജന്യഷട്ടിൽ ബസ് സർവീസ് നടത്തും.

വിമാനത്താവളത്തിലേക്കുള്ള ബദൽ പാതകൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്കുള്ളവർ ബദൽ പാതകളെ ആശ്രയിക്കണം.

കെആർ പുരം ഭാഗത്ത് നിന്ന്: ഹെന്നൂർ ക്രോസ്-കൊത്തന്നൂർ-ഗുബി ക്രോസ്-കന്നൂർ-മൈലനഹള്ളി-ബേഗൂർ വഴി പോകണം..

തുമക്കൂരു റോഡ്: ബിഇഎൽ സർക്കിൾ-ഗംഗമ്മ സർക്കിൾ-എംഎസ് പാളയ സർക്കിൾ -മദർ ഡയറി-ദൊഡ്‌ഡബല്ലാപുര റോഡ്-രാജനകുണ്ഡ-അഡിഗനഹള്ളി-എംവിഐടി-വിദ്യാനഗർ ക്രോസ് വഴി പോകണം..

മൈസൂരു റോഡ്: നായന്തഹള്ളി-ചന്ദ്രലേഔട്ട്-ഗോരെഗുണ്ഡപാളയ-ബിഇഎൽ സർക്കിൾ -ഗംഗമ്മ സർക്കിൾ-എംഎസ് പാളയ സർക്കിൾ-മദർ ഡയറി-ദൊഡ്‌ഡബല്ലാപുര റോഡ്-രാജനകുണ്ഡെ-അഡിഗനഹള്ളി-എംവിഐടി-വിദ്യാനഗർ ക്രോസ് വഴി പോകണം.

ഇപ്പോള്‍ 99,000 രൂപ നല്‍കൂ, ജീവിതകാലം മുഴുവൻ പരിധിയില്ലാതെ പാനി പൂരി കഴിക്കൂ’; ഓഫറുമായി നാഗ്പുര്‍ സ്വദേശി

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഉത്തരേന്ത്യൻ ഭക്ഷണമാണ് ഗോള്‍ഗപ്പ. പാനി പൂരിയെന്നും പുച്ച്‌കയെന്നുമൊക്കെ ഇത് അറിയപ്പെടുന്നുണ്ട്.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ജനപ്രിയമായ തെരുവ് ഭക്ഷണങ്ങളില്‍ ഒന്നാണ് ഗോള്‍ഗപ്പ. ഇന്ത്യയില്‍ നിന്ന് ആഗോള പ്രശസ്തി നേടിയ ഭക്ഷണം കൂടിയാണിത്. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ ആസ്വദിക്കുന്ന ഒന്ന്.

വിവാഹം മുതല്‍ സ്വീകരണങ്ങള്‍ വരെ, പാർക്കുകള്‍ മുതല്‍ മാർക്കറ്റ് സ്ഥലങ്ങള്‍ വരെ എല്ലായിടത്തും ഗോള്‍ഗപ്പ സ്റ്റാളുകള്‍ കാണാം. ഗോള്‍ഗപ്പയുടെ ഈ ജനപ്രീതി കണക്കിലെടുത്ത് ഇപ്പോഴിതാ ഒരു അപൂർവ ഓഫറുമായി എത്തിയിരിക്കുകയാണ് നാഗ്പൂരിലെ ഒരു ഗോള്‍ഗപ്പ വില്‍പ്പനക്കാരൻ.ഇപ്പോള്‍ 99,000 രൂപ നല്‍കിയാല്‍ ആജീവനാന്തം പരിധിയില്ലാതെ ഗോള്‍ഗപ്പ കഴിക്കാമെന്നാണ് ഈ വില്‍പ്പനക്കാരന്റെ ഓഫർ. ഇൻസ്റ്റഗ്രാമില്‍ പങ്കിട്ട ഈ ഓഫർ വൈകാതെ തന്നെ വൈറലായി. ഇതിന്റെ ആധികാരികതയെ കുറിച്ചുള്ള ചർച്ചയും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

ഈ പരസ്യത്തില്‍ പറയുന്നതനുസരിച്ച്‌ ഉപഭോക്താവ് ഇപ്പോള്‍ 99,000 രൂപ ഈ ഗോള്‍ഗപ്പ കടയില്‍ നല്‍കിയാല്‍ പിന്നീട് ജീവിതകാലം മുഴുവൻ അയാള്‍ക്ക് ഇവിടെ ഗോള്‍ഗപ്പയ്ക്ക് പണം നല്‍കേണ്ടതില്ല എന്നതാണ് ഓഫർ. മാത്രമല്ല, അവർക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് എത്ര ഗോള്‍ഗപ്പ വേണമെങ്കിലും കഴിക്കാമെന്നും കടക്കാരൻ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും നാഗ്പൂരിലെ ഈ കടയാണ് ഇപ്പോള്‍ ഭക്ഷണപ്രേമികള്‍ക്കിയടിലെ ചർച്ചാവിഷയം.

You may also like

error: Content is protected !!
Join Our WhatsApp Group