ബെംഗളൂരു: പത്തുമാസത്തിൽ ബെംഗളൂരു നഗരത്തിൽ ഗതാഗതനിയമലംഘനത്തിന് പിഴയായി ലഭിച്ചത് 200 കോടി രൂപയിലേറെ. ജനുവരി മുതൽ ഒക്ടോബർ വരെ 207.35 കോടി രൂപയാണ് ലഭിച്ചത്.കഴിഞ്ഞ വർഷം 84.91 കോടി രൂപ ലഭിച്ച സ്ഥാനത്താണിത്. കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നതിന് ഇളവ് നൽകിയതാണ് പിഴ ശേഖരണത്തിൽ കുതിപ്പിന് കാരണം.ഇളവ് അനുവദിച്ച ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 14 വരെ 106 കോടി രൂപയാണ് പിഴയായി ലഭിച്ചത്. 3.86 ലക്ഷം കേസുകൾ പിഴയീടാക്കി തീർപ്പാക്കുകയും ചെയ്തു. പത്ത് മാസത്തിൽ 51.8 ലക്ഷം നിയമലംഘന കേസുകളിൽനിന്നായിട്ടാണ് 207 കോടി രൂപ പിഴ ലഭിച്ചത്.