ബെംഗളൂരു: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് വരുന്ന എല്ലാത്തരം വാഹനങ്ങൾക്കും ജംഗ്ഷനിൽ നിയന്ത്രണം ഏർപ്പെടുത്തും. വാഹനയാത്രക്കാർക്ക് കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് ദേവരബീസനഹള്ളി ജംഗ്ഷനിൽ എത്തി യു-ടേൺ എടുത്ത് സക്ര ഹോസ്‌പിറ്റൽ മെയിൻ റോഡ് വഴി കരിയമ്മന അഗ്രഹാരയിൽ എത്താം.ഇതിന് പുറമെ യെമലൂർ റോഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മഹാ ശിവരാത്രി ഉത്സവവും യെമലൂർ മെയിൻ റോഡ് ശ്രീ ശിവക്ഷേത്രത്തിലെ പൂജ, പല്ലക്കി ഉത്സവം ഉൾപ്പെടെയുള്ള ഊരു ഹബ്ബ ആഘോഷങ്ങളും കണക്കിലെടുത്ത്, വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണി വരെ യെമലൂർ കോടി ജംഗ്ഷനിൽ നിന്ന് ഗ്ലോറി ജ്യൂസ് സെൻ്ററിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു.
രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുന്നു, ഉറ്റവരെ അവസാനമായൊന്ന് കാണാൻ പോലുമാകാതെ റഹീം
ഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് വെഞ്ഞാറമ്മൂട്ടില്‍ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരൻ അഫാന്റെ അച്ഛൻ റഹീം.ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങി.റഹീം നാട്ടില്‍ വന്നിട്ട് 7 വർഷമായി. ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കില്‍ പോലും നടപടികള്‍ തീരുന്നത് വരെ കാത്തിരുന്നേ പറ്റൂ. ഒന്നുകില്‍ സ്പോണ്‍സറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണം.
അല്ലെങ്കില്‍ എംബസി വഴി, ലേബർ കോടതിയുടെ മുമ്ബിലെത്തിച്ച് ഡീപ്പോർട്ട് ചെയ്യിക്കണം. എല്ലാത്തിനും ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും സാധാരണ ഗതിയില്‍ സമയമെടുക്കും. അതിന് മുൻപേ നാട്ടിലെത്തിക്കാനാണ് സാമൂഹ്യപ്രവർത്തകരുടെ ശ്രമം.
രേഖകള്‍ ശരിയാക്കാനാണെങ്കില്‍ തന്നെ 3 വർഷത്തോളം നീണ്ട അനധികൃത താമസത്തിന് വലിയ പിഴ വരും. ഇത് എങ്ങനെയെങ്കിലും കണ്ടെത്താമെന്നാണ് സാമൂഹ്യ പ്രവർത്തകരുടെ പ്രതീക്ഷ. വർഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകർച്ചയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറി. ഇതിനിടയില്‍ കൊല്ലപ്പെട്ടവരും കൊന്നയാളുമെല്ലാം സ്വന്തം കുടുംബത്തില്‍ നിന്നായ വലിയൊരു പ്രതിസന്ധിയും. എന്താണ് സംഭവിച്ചതെന്ന് റഹീമിന് ഇപ്പോഴും മനസ്സിലാക്കാനാവുന്നില്ല. ഉറ്റവരെ അവസാനമായൊന്ന് കാണുന്നതില്‍ പോലും പ്രതിസന്ധി നേരിടുകയാണ് ഈ മനുഷ്യൻ