Home Featured ബെംഗളൂരു മിഡ്നൈറ്റ് മാരത്തോൺ, ഇന്ന് വൈകിട്ട് മുതല്‍ പുലർച്ചെ വരെ ഗതാഗത നിയന്ത്രണം, പകരം റൂട്ടുകൾ ഇങ്ങനെ…

ബെംഗളൂരു മിഡ്നൈറ്റ് മാരത്തോൺ, ഇന്ന് വൈകിട്ട് മുതല്‍ പുലർച്ചെ വരെ ഗതാഗത നിയന്ത്രണം, പകരം റൂട്ടുകൾ ഇങ്ങനെ…

by admin

ബെംഗളൂരുവിലെ വാരാന്ത്യങ്ങൾ ആഘോഷമാക്കുവാൻ കാത്തിരിക്കുകയല്ലേ… വൈകിട്ട് പുറത്തിറങ്ങുന്നതിനു മുൻപ് ഇന്ന് കാലാവസ്ഥ മാത്രമല്ല, നഗരത്തിലെ ബ്ലോക്ക് കൂടി ഒന്നു നോക്കേണ്ടി വരും. മിഡ്നൈറ്റ് മാരത്തോണിന്‍റെ ഭാഗമായി നഗരത്തിലെ വിവിധ ഇടങ്ങളിൽ ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന നിയന്ത്രണങ്ങൾ പിറ്റേന്ന് ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു നിൽക്കും. യാത്രക്കാർ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ തങ്ങളുടെ യാത്രകളിൽ നടത്തേണ്ടതാണ്.

17-ാമത് ബെംഗളൂരു മിഡ്‌നൈറ്റ് മാരത്തണുമായി ബന്ധപ്പെട്ട് ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണി മുതൽ ഡിസംബർ 15 ഞായറാഴ്ച പുലർച്ചെ 5.00 മണി വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചിരിക്കുന്നത്. കുണ്ടലഹള്ളി റോഡിന്‍റെ വിവിധ ഭാഗങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോട്ടറി ബെംഗളൂരു ഐടി കോറിഡോർ വൈറ്റ്ഫീൽഡിലെ കെടിപിഒയിൽ സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് മാരത്തണിൽ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. കെടിപിഒ റോഡിലും ഇപിഐപി റോഡിലുമായാണ് മാരത്തൺ നടക്കുക.

പോലീസ് മുന്നറിയിപ്പ് അനുസരിച്ച് യാത്രക്കാർക്ക് അവരുടെ യാത്രകൾ സുഗമമാക്കുവാനായി ബദൽ റൂട്ടുകൾ ഒരുക്കിയിട്ടുണ്ട്. കുണ്ടലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ജിഞ്ചർ ഹോട്ടൽ ജംഗ്ഷൻ മുതൽ ഐടിപിഎൽ ബാക്ക് ഗേറ്റ് വരെ റോഡിന്‍റെ ഇടതുവശത്ത് വാഹന ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ഇരുചക്ര വാഹനക്കാർ ഉൾപ്പെടെയുള്ളവർ നിർദ്ദേശങ്ങൾക്കനുസരിച്ച് യാത്രയിൽ ക്രമീകരണങ്ങൾ നടത്തണം.

ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് വൈദേഹി, ഐടിപിഎൽ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ ജിഞ്ചർ ഹോട്ടലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് റോഡിന്‍റ വലതുവശത്ത് കൂടി ഐടിപിഎൽ ബാക്ക് ഗേറ്റിലേക്ക് പോകാം. അവിടെ നിന്ന് ബിഗ് ബസാറിലേക്കും ഇടത്തേക്ക് തിരിഞ്ഞ് ഹൂഡിയിലേക്ക് പോകാം.ഹോപ്പ് ഫാമിലേക്ക് യാത്ര ചെയ്യുന്നവർക്ക് ശാന്തിനികേതനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഹോപ്പ് ഫാം അല്ലെങ്കിൽ ചന്നസാന്ദ്ര വഴി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാമെന്ന് ട്രാഫിക് പോലീസ് പ്രസ്താവനയിൽ വിശദമാക്കിയിട്ടുണ്ട്.

ബസുകൾക്കും ഈ റൂട്ടിലെ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകൾക്കും കുണ്ടലഹള്ളിയിൽ നിന്ന് വൈദേഹിയിലേക്ക് പോകുന്ന ഹെവി ഗുഡ്‌സ് വാഹനങ്ങൾക്കും ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് നേരെയും സുമധുര നന്ദന അപ്പാർട്ട്‌മെന്‍റിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് നെറ്റ്ആപ്പ് ജംഗ്ഷനിലേക്ക് പോകാനും സാധിക്കുന്ന വിധത്തിലാണ് നിയന്ത്രണം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഐ ടി പി എൽ, ഹോപ്പ് ഫാം എന്നിവിടങ്ങളിലേക്ക് പോകാം.

വരാാന്ത്യം പ്ലാൻ ചെയ്യാം ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നാണ് ശനിയാഴ്ച. പലരും ഔട്ടിങ്ങിനും മറ്റുമായി നേരത്തെ പ്ലാനുകൾ നടത്തിയിട്ടുണ്ടാകും. വൈറ്റ്ഫീൽഡ്, വൈദേഹി, ഐടിപിഎൽ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവരും അവിടെ നിന്ന് വരുന്നവരും ഈ മുന്നറിയിപ്പുകൾക്കനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group