Home Featured വൈ​റ്റ്​ ടോ​പ്പി​ങ്​: രാ​ജ്​ കു​മാ​ർ റോ​ഡി​ൽ ഗ​താ​ഗ​ത നിയന്ത്ര​ണം

വൈ​റ്റ്​ ടോ​പ്പി​ങ്​: രാ​ജ്​ കു​മാ​ർ റോ​ഡി​ൽ ഗ​താ​ഗ​ത നിയന്ത്ര​ണം

by admin

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ​പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ രാ​ജ്​​കു​മാ​ർ റോ​ഡി​ൽ വൈ​റ്റ്​ ടോ​പ്പി​ങ്​ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. കെ.​എ​സ്.​ആ​ർ.​ടി.​സി, ബി.​എം.​ടി.​സി ബ​സു​ക​ൾ, സ്വ​കാ​ര്യ ബ​സു​ക​ൾ, മ​റ്റു ഭാ​ര​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ്​ മൂ​ന്നു മാ​സ​ത്തേ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​മൂ​ലം രാ​ജാ​ജി ന​ഗ​ർ, മ​ല്ലേ​ശ്വ​രം മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത​ത്തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന്​ ട്രാ​ഫി​ക്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

രാജ്കുമാർ റോഡിൽ നവരംഗ് സിഗ്‌നൽ മുതൽ ഓ റിയോൺ മാൾ വരെ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.ലുലു മാൾ ജങ്ഷൻ മുതൽ നവരംഗ് സിഗ്നൽ വരെ ബൈക്ക്, കാർ എന്നിവ മാത്രം കടത്തിവിടും. കെ. എസ്.ആർ.ടി.സി, ബി.എം.ടി.സി, സ്വകാര്യ ബസുക ൾക്ക് ലുലു മാൾ ജങ്ഷന് സമീപത്തെ അടിപ്പാതയി ൽ പ്രവേശിച്ച് ബശ്യാം സർക്ൾ, വെസ്റ്റ് ഓഫ് കോർ ഡ് റോഡ് എന്നിവ വഴി തുംകൂർ റോഡിൽ പ്രവേശി ക്കാം. മേഖലയിൽ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ട്രാഫിക് പൊലീസ് നിർദേശിച്ചു.

മെജസ്റ്റിക് ഭാഗത്തുനിന്ന് തുമകൂരു റോഡിലേക്ക് പോകുന്ന വാഹനങ്ങൾ ലുലു മാൾ ജങ്ഷന് സമീപ ത്തെ അടിപ്പാതയിൽ പ്രവേശിച്ച് ബശ്യാം സർക്ൾ, വെസ്റ്റ് ഓഫ് കോർഡ് റോഡ് എന്നിവ വഴി തുമകൂരു റോഡിൽ എത്തിച്ചേരാം. മെജസ്റ്റികിൽനിന്ന് രാജാ ജി നഗർ ഭാഗത്തേക്കുള്ള ഇരുചക്ര വാഹനങ്ങളും കാറുകളും നവരംഗ് സിഗ്നലിൽനിന്ന് ഇടത്തോട്ട് തി രിഞ്ഞ് പത്തൊമ്പതാം മെയിൻ റോഡിലൂടെ യാത്ര ചെയ്ത് മോഡി ഹോസ്‌പിറ്റിൽ ബ്രിഡ്ജിൽനിന്ന് വലത്തോട്ടു തിരിയണം.

You may also like

error: Content is protected !!
Join Our WhatsApp Group