ബെംഗളൂരു: 2024-ലെ ലാൽബാഗ് ഫ്ളവർ ഷോയ്ക്ക് അരങ്ങ് ഒരുങ്ങിക്കഴിഞ്ഞു, ഇത്തവണ ലോക ഗുരു ബസവണ്ണയുടെ ജീവചരിത്രവും കവിതയും വ്യത്യസ്ത തരം പൂക്കളിലൂടെ അലങ്കരിച്ച ഫ്ലവർ ഷോ കാണാം.അതിന്റെ ഭാഗമായി ബസവണ്ണയുടെ ജീവചരിത്രം, ഗ്രന്ഥങ്ങൾ, മതപരമായ പ്രവർത്തനങ്ങൾ, അനുഭവങ്ങൾ എന്നിവ പൂക്കളമണ്ഡപത്തിൽ പ്രദർശിപ്പിക്കും.2024 ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായാണ് ഹോർട്ടികൾച്ചർ വകുപ്പ് 215-ാമത് ഫല-പുഷ്പ പ്രദർശനം സംഘടിപ്പിക്കുന്നത്. ജനുവരി 18 മുതൽ 28 വരെ 11 ദിവസമാണ് പുഷ്പമേള ഉണ്ടാകുക.
2023 ലെ റിപ്പബ്ലിക് ദിനത്തിൽ, ബെംഗളുരുവിന്റെ ചരിത്രത്തിന്റെ പ്രതിഫലനമായി, ലാൽ ബാഗ് റോക്ക്, ബോർഡർ ടവർ, കടുമല്ലേശ്വര ക്ഷേത്രം, ടിപ്പുവിന്റെ വേനൽക്കാല കൊട്ടാരം, ഹൈക്കോടതി, ബെംഗളൂരു പാലസ്, വിധാന സൗധ കലാസൃഷ്ടികൾ വർണ്ണാഭമായ പൂക്കൾക്കിടയിൽ വിരിഞ്ഞുനിൽക്കും.വിധാന സൗധയും അതിൻ്റെ നിർമ്മാതാവ് കെംഗൽ ഹനുമന്തയ്യയുമാണ് സ്വാതന്ത്ര്യദിന പുഷ്പമേളയുടെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.
വിവാഹ ആല്‍ബം കൈമാറാത്തതിന് ഫോട്ടോഗ്രാഫി സ്ഥാപനം 1,18,500 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് കോടതി
വിവാഹ ആല്‍ബവും വീഡിയോയും നല്‍കാതെ ദമ്ബതികളെ വഞ്ചിച്ചതിന് എറണാകുളത്തെ ഫോട്ടോഗ്രാഫിക് സ്ഥാപനത്തിന് നഷ്ടപരിഹാരം ഉള്‍പ്പെടെ 1,18,500 രൂപ ഒരു മാസത്തിനകം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു.ആലങ്ങാട് സ്വദേശി അരുണ്‍ ജി നായരും ഭാര്യ ആലുവ ചൊവ്വര സ്വദേശി ശ്രുതിയും നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവര്‍ വിധി പ്രസ്താവിച്ചത്.2017 ഏപ്രില്‍ 16നായിരുന്നു പരാതിക്കാരുടെ വിവാഹം.ഫോട്ടോ ആല്‍ബവും വീഡിയോയും തയ്യാറാക്കാൻ എറണാകുളത്തെ മാട്രിമോണി ഡോട്ട് കോമിന് 58,500 രൂപ അഡ്വാൻസ് നല്‍കി. വീഡിയോയും ആല്‍ബവും കൈമാറുമ്ബോള്‍ ബാക്കി 6000 രൂപ നല്‍കാമെന്നായിരുന്നു കരാര്‍.
എന്നാല്‍ ആല്‍ബവും വീഡിയോയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൈമാറിയിട്ടില്ല. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.പരാതിയില്‍ എതിര്‍കക്ഷിക്ക് നോട്ടീസ് അയച്ചെങ്കിലും അവര്‍ ഹാജരായില്ല. തുടര്‍ന്ന് എക്‌സ്‌പാര്‍ട്ട് വിധി പുറപ്പെടുവിച്ചു. “തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ചടങ്ങ് പിടിച്ചെടുക്കാൻ ഹര്‍ജിക്കാര്‍ എതിര്‍ കക്ഷിയെ സമീപിച്ചു. എന്നാല്‍ അവര്‍ വാക്ക് പാലിച്ചില്ല. ഇതുമൂലമുണ്ടാകുന്ന മാനസികവും സാമ്ബത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് പരാതിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ ഫോട്ടോഗ്രാഫിക് കമ്ബനി ബാധ്യസ്ഥരാണ്,” ഫോറം പറഞ്ഞു. ഹരജിക്കാര്‍ നല്‍കിയ അഡ്വാൻസ് തുകയായ 58,500 രൂപയും 50,000 രൂപ പിഴയും കോടതി ചെലവായ 10,000 രൂപയും ഉള്‍പ്പെടെ 1,18,500 രൂപ നഷ്ടപരിഹാരമായി ഒരു മാസത്തിനകം നല്‍കാനും ഉത്തരവായി.