Home Featured ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍ തുറന്നതോടെ ഹൊസൂര്‍ റോഡിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവ്

ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍ തുറന്നതോടെ ഹൊസൂര്‍ റോഡിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവ്

by admin

നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ തുറന്നതോടെ ഹൊസൂര്‍ റോഡിലെ ഗതാഗത കുരുക്കിന് ഗണ്യമായ കുറവ് വന്നതായി റിപ്പോര്‍ട്ട്.ഓഗസ്റ്റ് 10ന് യെല്ലോ ലൈനില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ ഹൊസൂര്‍ റോഡിലെ ഗതാഗതക്കുരുക്കിന് 10 ശതമാനം കുറവുവന്നതായാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ മെട്രോയെ ആശ്രയിച്ചാല്‍ റോഡിലെ ട്രാഫിക്കില്‍ ഇനിയും കുറവുവരുമെന്ന് അധികൃതര്‍ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യെല്ലോ ലൈന്‍ ആര്‍വി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന പാതയാണ്.

നമ്മ മെട്രോ ശൃംഖലയെ 96 കിലോമീറ്ററായി വികസിപ്പിക്കുന്ന ഈ ലൈന്‍, തെക്കന്‍ റെസിഡന്‍ഷ്യല്‍ ഏരിയകളെ ഇലക്‌ട്രോണിക് സിറ്റിയുടെ ഐടി, നിര്‍മ്മാണ മേഖലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ജീവനാഡിയാണ്.അതേസമയം, ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളില്‍ ഒന്നായ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലും ഇതിന് ആശ്വാസമുണ്ടായിട്ടുണ്ട്. സര്‍വീസ് ആരംഭിച്ച്‌ ഒരു ദിവസത്തിന് ശേഷം, ഹൊസൂര്‍ റോഡിലെ തിരക്ക് സാധാരണ തിങ്കളാഴ്ച ഉണ്ടാകുന്നതിനേക്കാള്‍ 11.5 കിലോമീറ്റര്‍ കുറഞ്ഞു.

വൈകുന്നേരത്തെ തിരക്കുള്ള സമയങ്ങളില്‍ (വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ) ട്രാഫിക് സാന്ദ്രത 32% (21 കിലോമീറ്റര്‍) വരെ കുറഞ്ഞിട്ടുമുണ്ട്.ഓഗസ്റ്റ് 12 ആയപ്പോഴേക്കും രാവിലെ 7 മുതല്‍ 11 വരെ തിരക്കുള്ള സമയങ്ങളില്‍ സാധാരണ ചൊവ്വാഴ്ചകളെ അപേക്ഷിച്ച്‌ 22% (7 കിലോമീറ്റര്‍) കുറഞ്ഞു. കൂടുതല്‍ ആളുകള്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയതാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.

യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ് : പുതിയ ഇടനാഴി, നമ്മ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കി. പ്രതിദിന യാത്രക്കാരുടെ ആകെ എണ്ണം എട്ട് ലക്ഷത്തില്‍ നിന്ന് 10 ലക്ഷത്തിലധികമായി ഉയര്‍ന്നു. ഇതില്‍ 50,000-ല്‍ അധികം യാത്രക്കാര്‍ യെല്ലോ ലൈന്‍ മാത്രം ഉപയോഗിക്കുന്നവരാണ്. എന്നിരുന്നാലും, ട്രെയിനുകളുടെ കുറഞ്ഞ ലഭ്യത ഇപ്പോഴും ആശങ്കയുണ്ടാക്കുന്നുണ്ട്.നിലവില്‍, 25 മിനിറ്റ് ഇടവിട്ട് മൂന്ന് ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇത് ആര്‍.വി റോഡ്, ഇലക്‌ട്രോണിക് സിറ്റി, ഇന്‍ഫോസിസ് കൊന്നപ്പന അഗ്രഹാര തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ തിരക്കിനും നീണ്ട ക്യൂവിനും കാരണമാകുന്നു.

തിരക്ക് നിയന്ത്രിക്കുന്നതിന്, ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഈ സ്റ്റേഷനുകളില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ട്രെയിനുകളുടെ എണ്ണം ക്രമേണ വര്‍ദ്ധിപ്പിക്കുമെന്നും വൈകാതെ, കാത്തിരിപ്പ് സമയം കുറയ്ക്കാനാകുമെന്നും ബിഎംആര്‍സിഎല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ലഭ്യമായ പുതിയ ട്രെയിന്‍ സെറ്റിന്റെ പരീക്ഷണം ഈ ആഴ്ച തന്നെ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. നാലാമത്തെ ട്രെയിന്‍ സെറ്റിന്റെ ആദ്യ കോച്ച്‌ കഴിഞ്ഞ ചൊവ്വാഴ്ച ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് കോച്ചുകള്‍ ബുധനാഴ്ച രാത്രിയോടെയും എത്തിച്ചേര്‍ന്നു.കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ ഫാക്ടറിയില്‍ നിന്നാണ് കോച്ചുകള്‍ എത്തിച്ചത്. റോഡ് മാര്‍ഗമാണ് ഇവ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. 20 ദിവസം നീളുന്ന പരീക്ഷണ ഓട്ടം വേണ്ടി വരുമെന്നാണ് ബിഎംആര്‍സിഎല്‍ വ്യക്തമാക്കുന്നത്.

സിഗ്‌നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം, വൈദ്യുതി വിതരണ ശൃംഖലകളുമായുള്ള സംയോജനം ഉള്‍പ്പടെ വിവിധതരം പരിശോധനകള്‍ക്ക് ട്രെയിന്‍ സെറ്റ് വിധേയമാക്കും.ട്രെയിന്‍ സെറ്റ് സ്റ്റാറ്റിക് ടെസ്റ്റുകള്‍ക്കായി ബേയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ആഴ്ചയിലെ ഡൈനാമിക് ടെസ്റ്റുകള്‍ക്ക് ശേഷം, അടുത്ത ആഴ്ചയോടെ ഇത് യെല്ലോ ലൈനില്‍ വിന്യസിക്കും. നിലവില്‍ യെല്ലോ ലൈനില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാലാമത്തെ ട്രെയിന്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ തിരക്ക് കുറയ്ക്കാനാകുമെന്നുമാണ് ബിഎംആര്‍സിഎല്ലിന്റെ പ്രതീക്ഷ.ഈ വര്‍ഷം പദ്ധതിയിട്ട, ആറ് ട്രെയിന്‍ സെറ്റുകളും പ്രവര്‍ത്തനക്ഷമമാകുമ്ബോള്‍, ഓരോ അഞ്ച് മിനിട്ടിലും സര്‍വീസുകള്‍ സാധ്യമാകും. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19.15 കിലോമീറ്ററാണ് യെല്ലോ ലൈന്‍. ഈ പാതയില്‍ 16 സ്റ്റേഷനുകളാണുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group