ഓണത്തിരക്ക് കാരണം താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നുമാണ് സന്ദര്‍ശകര്‍ക്ക് പൊലീസ് നല്‍കിയ കര്‍ശന നിര്‍ദേശം.കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ഓഗസ്റ്റ് 31 ഓടെ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ ചുരത്തില്‍ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചിരുന്നു. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുന്നത്. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാല്‍ നിയന്ത്രണങ്ങള്‍ പുന:സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.