ബെംഗളൂരു∙ റോഡിലെ തകർന്ന കരിങ്കൽ പാളികൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി ചർച്ച് സ്ട്രീറ്റിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി. സന്നദ്ധസംഘടനയായ അൺബോക്സിങ് ബിഎൽആർ ഫൗണ്ടേഷനാണ് ചർച്ച് സ്ട്രീറ്റ് നവീകരിക്കുന്നത്. 2 വർഷത്തെ പരിപാലന ചുമതല ബിബിഎംപി ഫൗണ്ടേഷനു കൈമാറുകയായിരുന്നു. നടപ്പാതകൾ നവീകരിക്കും, തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കും, മാലിന്യശേഖരണ, ഓട സംവിധാനം മെച്ചപ്പെടുത്തും. സസ്യങ്ങൾ നട്ടുപിടിപ്പിച്ച് ഹരിതാഭ വർധിപ്പിക്കും.
ചർച്ച് സ്ട്രീറ്റിന്റെ ശോചനീയാവസ്ഥ കച്ചവടത്തെ ബാധിച്ചതായി വ്യാപാരികൾ ഉൾപ്പെടെ പരാതിപ്പെട്ട സാഹചര്യത്തിലാണു നവീകരണ നടപടികളുമായി ബിബിഎംപി രംഗത്തെത്തിയത്. ഇതിന്റെ ചുമതല സന്നദ്ധ സംഘടനയ്ക്കു കൈമാറിയതോടെ 3 കോടിരൂപ ബിബിഎംപിക്കു ലാഭിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
വോട്ട് ചെയ്യാനെത്തിയ അക്ഷയ് കുമാര്‍ അമ്ബരന്നു; സംഭാവന നല്‍കിയ കക്കൂസ് നശിച്ചെന്ന പരാതിയുമായി വയോധികൻ
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു ബോളിവുഡ് നടൻ അക്ഷയ് കുമാർ.വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ മാധ്യമങ്ങളോട് സംസാരിക്കവെ ഒരു വയോധികൻ വന്ന് പറഞ്ഞ പരാതി കേട്ട് നടൻ ഒന്നമ്ബരന്നു. നടൻ പണ്ട് സംഭാവന ചെയ്ത കക്കൂസ് നശിച്ചെന്ന പരാതിയുമായാണ് വയോധികൻ എത്തിയത്.2017ല്‍, അക്ഷയ് കുമാറിന്‍റെ ഭാര്യ ട്വിങ്കിള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയുണ്ടായി. ജുഹു ബീച്ചില്‍ ഒരാള്‍ മലമൂത്ര വിസർജനം നടത്തുന്നതായിരുന്നു ചിത്രം.
തുടർന്ന് 2018ല്‍ ശിവസേന നേതാവ് ആദിത്യ താക്കറെയുമായി ചേർന്ന് അക്ഷയ് കുമാർ ജുഹു, വെർസോവ ബീച്ചുകളില്‍ 10 ലക്ഷം രൂപയുടെ ബയോ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ചു. ഈ പൊതു ശൗചാലയങ്ങളെക്കുറിച്ചാണ് വർഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഒരു വയോധികൻ അപ്രതീക്ഷിതമായി അക്ഷയ് കുമാറിന്‍റെ മുന്നിലെത്തി പരാതി പറഞ്ഞിരിക്കുന്നത്.
ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ (ബി.എം.സി) ഉദ്യോഗസ്ഥർ പൊതുശൗചാലയങ്ങള്‍ പരിപാലിക്കുന്നില്ലെന്ന് വയോധികൻ നടനോട് പരാതി പറഞ്ഞു. കഴിഞ്ഞ 3-4 വർഷമായി താൻ ഇവ പരിപാലിക്കുന്നുണ്ടെന്നും ഇനിയും ശൗചാലയങ്ങള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നടനോട് ആവശ്യപ്പെട്ടു. എന്നാല്‍, താൻ ഇതിനകം തന്‍റെ ഭാഗം ചെയ്തുകഴിഞ്ഞെന്നും ഇനി അവ പരിപാലിക്കേണ്ടത് ബി.എം.സിയുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു നടന്‍റെ മറുപടി. വയോധികനും നടനും തമ്മിലെ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.