Home Featured പിഴ അടച്ചില്ലെങ്കിൽ ഇനി ബംഗളുരു ട്രാഫിക് പോലീസ് വീട്ടിലെത്തും

പിഴ അടച്ചില്ലെങ്കിൽ ഇനി ബംഗളുരു ട്രാഫിക് പോലീസ് വീട്ടിലെത്തും

by admin

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങളിൽ പിഴ അടയ്ക്കാത്തവരുടെ വീടുകളിൽ നേരിട്ടെത്തി പണം ഈടാക്കാനുള്ള ദൗത്യം ഊർജിതമാക്കി ട്രാഫിക് പോലീസ്. 10 ദിവസത്തിനിടെ 2861 കേസുകളിലായി 50000 രൂപയോളം ലഭിച്ചതായി ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ എം. എൻ അനുചേദ് പറഞ്ഞു. പണം തരാൻ വിസമ്മതിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ കാട്ടാന ആക്രമണം: ജീവനെടുക്കാന്‍ കാരണം റേഡിയോ കോളര്‍ സിഗ്നല്‍ ട്രാക്ക് ചെയ്യുന്നതിലെ വീഴ്ച

മാനന്തവാടി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിക്കാന്‍ കാരണം റേഡിയോ കോളര്‍ സിഗ്നല്‍ ട്രാക്ക് ചെയ്യുന്നതിലെ വീഴ്ച.

മാനന്തവാടിയില്‍ ഒരാഴ്ച മുമ്ബെത്തിയ തണ്ണീര്‍ക്കൊമ്ബനൊപ്പം കാടിറങ്ങിയ റേഡിയോ കോളര്‍ ധരിപ്പിച്ച മോഴയാനയാണ് ഒരാളുടെ ജീവനെടുത്തത്. റേഡിയോ കോളര്‍ ധരിപ്പിച്ച കാട്ടാനകളായിരുന്നുവെങ്കിലും സിഗ്‌നല്‍ ട്രാക്ക് ചെയ്യുന്നതിലെ വീഴ്്ചയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. സിഗ്‌നല്‍ വിവരം യഥാസമയം കര്‍ണാടക നല്‍കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ കര്‍ണാടക വനംവകുപ്പ് ഈ വാദം തള്ളി.

തണ്ണീര്‍ കൊമ്ബന്‍ ചെരിഞ്ഞതിന് പിന്നാലെയാണ് കര്‍ണാടകയില്‍ നിന്ന് മറ്റൊരു ആന വനാതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തിയത്. ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് വയനാട് സൗത്ത് ഡിഎഫ്‌ഒ ഒരാഴ്ച മുമ്ബ് അറിയിച്ചിരുന്നു. പക്ഷേ വനംവകുപ്പറിയാതെ ആന നാട്ടിലിറങ്ങി ജനവാസ മേഖലയില്‍ ഭീതിവിതച്ച്‌ കറങ്ങി. റേഡിയോ കോളര്‍ ധരിപ്പിച്ച ആനയെ ട്രാക്ക് ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചുവെന്ന് വ്യക്തം. കേരള -കര്‍ണാടക വനം വകുപ്പുകള്‍ ഇക്കാര്യത്തില്‍ പരസ്പരം പഴിചാരുകയാണ്. കര്‍ണാടക വനംവകുപ്പ് കൃത്യമായി വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് വനംമന്ത്രി ആരോപിക്കുന്നു.

തണ്ണീര്‍ക്കൊമ്ബനെപ്പോലെ മോഴയാനയും കര്‍ണാടക അതിര്‍ത്തി കടന്നെത്തിയ കാര്യം വനംവകുപ്പ് അറിഞ്ഞിരുന്നില്ല. പക്ഷേ ആനയുടെ സാന്നിധ്യം രാത്രി തന്നെ നാട്ടുകാര്‍ മനസ്സിലാക്കി. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്നറിയിപ്പുകള്‍ പങ്കുവെച്ചത് നാട്ടുകാരില്‍ ചിലരാണ്. അഞ്ചു ദിവസം മുമ്ബ് വയനാട് വനം ഡിവിഷന് കീഴിലുള്ള പാതിരി സെക്ഷനില്‍ ആനയെത്തിയെന്നാണ് വിവരം. എന്നാല്‍ നിരീക്ഷണത്തില്‍ വന്ന വീഴ്ച ഒരാളുടെ ജീവന്‍ നഷ്ടപെടാന്‍ കാരണമായി. എന്നാല്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ അപാകത ഉണ്ടായിട്ടില്ല എന്നാണ് കര്‍ണാടക വനംവകുപ്പ് വാദിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group