മംഗളൂരു – ബെംഗളൂരു ദേശീയ പാതയിൽ നെല്യാടിക്ക് സമീപം കൗക്രാഡി ഗ്രാമത്തിലെ മണ്ണഗുണ്ടിയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ വൻ തോതിൽ മണ്ണും കല്ലും മരവും മറ്റും ഇടിഞ്ഞ് റോഡിലേക്ക് പതിച്ച് പാതയിൽ തടസ്സം ഉണ്ടായി. ഇതേ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ഇതേ തുടർന്ന് വാഹനങ്ങളെ വഴി തിരിച്ചുവിട്ടു. പിന്നീട് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
കനത്ത മഴയിൽ നാശനഷ്ടം : മംഗളൂരു ∙ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ദക്ഷിണ കന്നഡയുടെ പല ഭാഗങ്ങളിലും വെള്ളം കയറി. പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. മംഗളൂരുവിലെ പമ്പ്‍വെൽ, സ്റ്റേറ്റ് ബാങ്ക്, ഉള്ളാൾ, തൊക്കോട്ട്, സൂറത്കൽ തുടങ്ങിയ ഭാഗങ്ങളിലും ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ബിജയിലെ സർക്യൂട്ട് ഹൗസിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം ഉണ്ടായി. മംഗളൂരു–ബെംഗളൂരു ദേശീയപാത 75 നെല്യാടിയിലും മണ്ണിടിച്ചിലുണ്ടായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.മേരി ഹില്ലിൽ മൗണ്ട് കാർമൽ സ്കൂളിന് സമീപം സംരക്ഷണ ഭിത്തി തകർന്ന് വീണ് സമീപത്ത് നിർത്തിയിട്ട ബൈക്കുകൾക്ക് കേടുപാടുകളുണ്ടായി. ആളപായം ഇല്ല.
ഗുണനിലവാരമില്ലാത്ത സാരി വിറ്റ സ്ഥാപനത്തിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി
ഗുണനിലവാരമില്ലാത്ത സാരി വിറ്റ സ്ഥാപനത്തിന് പിഴ ചുമത്തി. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇഹ ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് സാരിയുടെ വില പലിശസഹിതം തിരിച്ച് നല്‍കാനും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാനും ഉത്തരവിട്ടത്.പരസ്യത്തില്‍ അവകാശപ്പെട്ട ഗുണനിലവാരമില്ലാത്ത സാരി നല്‍കിയതിനാണ് പിഴ ചുമത്തിയത്. കോട്ടയം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനാണ് പിഴയിട്ടത്.സംഭവത്തില്‍ കോട്ടയം കൊച്ചുപറമ്ബ് വീട്ടില്‍ ജിന്‍സി പ്രദീപാണ് പരാതി നല്‍കിയത്.
2024 ഓഗസ്റ്റ് 26-നാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലെ പരസ്യ വീഡിയോ കണ്ട് സ്ഥാപനത്തില്‍നിന്ന് 2,600 രൂപ വീതം നല്‍കി രണ്ട് സാരികള്‍ ഓര്‍ഡര്‍ ചെയ്ത്. പറഞ്ഞ സമയത്തിനുള്ളില്‍ സാരികള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് തുക റീഫണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ 42 ദിവസങ്ങള്‍ക്കുശേഷം 2024 ഒക്ടോബര്‍ ഏഴിന് ഒരു സാരിയും ഒക്ടോബര്‍ എട്ടിന് രണ്ടാമത്തെ സാരിയും ജിന്‍സിക്ക് കിട്ടി.പക്ഷേ, വീഡിയോയില്‍ കാണിച്ച സാരികളില്‍ നിന്ന് വ്യത്യസ്തമായ നിറവും ഗുണനിലവാരം കുറഞ്ഞതുമായ സാരികളാണ് ഇവര്‍ക്ക് ലഭിച്ചത്.
തുടര്‍ന്ന് സ്ഥാപനത്തെ വിവരമറിയിച്ചു. എന്നാല്‍ കാര്യമുണ്ടായില്ല. നടപടിയെടുക്കാതെ വന്നതോടെ ജിന്‍സി കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ സേവനത്തിന്റെ കാര്യത്തില്‍ സ്ഥാപനം ന്യൂനത വരുത്തിയതായി കണ്ടെത്തുകയും പരാതിക്കാരിക്ക് സാരിയുടെ വിലയായ 5,200 രൂപയും 2024 ഒക്ടോബര്‍ എട്ട് മുതല്‍ ഒമ്ബത് ശതമാനം പലിശ സഹിതം നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു.പരാതിക്കാരിക്കുണ്ടായ മാനസിക ക്ലേശത്തിന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിലേക്ക് 2,000 രൂപയും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. അഡ്വ. വി എസ് മനുലാല്‍ പ്രസിഡന്റായും അഡ്വ. ആര്‍ ബിന്ദു, കെ എം ആന്റോ അംഗങ്ങളായുമുള്ള ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്