Home കർണാടക ട്രാഫിക് തര്‍ക്കം, പിന്നാലെ അരയില്‍ നിന്നും കത്തിയൂരി സ്കൂട്ടര്‍ യാത്രക്കാരൻ; കാറിന്‍റെ ഡാഷ് ക്യാം വീഡിയോ വൈറല്‍

ട്രാഫിക് തര്‍ക്കം, പിന്നാലെ അരയില്‍ നിന്നും കത്തിയൂരി സ്കൂട്ടര്‍ യാത്രക്കാരൻ; കാറിന്‍റെ ഡാഷ് ക്യാം വീഡിയോ വൈറല്‍

by admin

ബെംഗളൂരു:ബെംഗളൂരു നഗരത്തില്‍ തിരക്കേറിയ ട്രാഫിക്കിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ സ്കൂട്ടർ യാത്രക്കാരൻ കാർ യാത്രക്കാരന്‍റെ നേരെ കത്തി കാട്ടി ഭീഷണി മുഴക്കി.സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹെമറ്റ് ധരിക്കാതെ അരയില്‍ കത്തിയുമായി തിരക്കേറിയ റോഡിലൂടെയുള്ള യുവാവിന്‍റെ യാത്രയില്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ വലിയ ആശങ്ക രേഖപ്പെടുത്തി. ആയുധങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നത് നിയമപരമാണോയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചോദിച്ചു.ശാന്തിനികേതൻ മാളിന് സമീപത്ത് ഒരു ട്രാഫിക് സിഗ്നലില്‍ വാഹനങ്ങള്‍ നിർത്തിയിരിക്കുമ്പോഴാണ് സംഭവം. ചെറിയൊരു തർക്കമായി തുടങ്ങിയത് പെട്ടെന്ന് ഗുരുതരവും അപകടകരവുമായി മാറുകയായിരുന്നു.

കാർ ഡ്രൈവർ പറയുന്നതനുസരിച്ച്‌, ഒരു ഇരുചക്ര വാഹന യാത്രികൻ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. ട്രാഫിക്കില്‍ വാഹനങ്ങള്‍ നിർത്തിയിട്ടിരിക്കുമ്പോള്‍, സ്കൂട്ടർ ഓടിച്ചിരുന്നയാള്‍ വാഹനം നടുറോഡില്‍ നിർത്തിയിട്ട് ഒരു കഠാരയുമായി കാറിനടുത്തേക്ക് നടക്കുന്നത് കാറിന്‍റെ ഡാഷ്ക്യാമില്‍ കാണാം. ഇയാള്‍ കാർ ഡ്രൈവറെ അസഭ്യം പറയുന്നു. റോഡിലെ ചെറിയൊരു തർക്കം നിമിഷ നേരം കൊണ്ട് ഭീകരാന്തരീക്ഷത്തിലേക്ക് നീങ്ങി. വീഡിയോ വൈറലായതിന് പിന്നാലെ സ്കൂട്ടർ യാത്രക്കാരനെതിരെ നടപടി ആവശ്യം ശക്തമായി.

You may also like

error: Content is protected !!
Join Our WhatsApp Group