ബെംഗളൂരു: നികുതി കൃത്യമായി അടക്കാത്ത 30 ആഡംബര കാറുകൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ടോടെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കാറുകൾ പിടിച്ചെടുത്തത്. ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഓഡി, ഓസ്റ്റിൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെയുള്ള കാറുകൾ ഇവയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആവശ്യമായ നികുതി അടയ്ക്കാതെ സംസ്ഥാനത്ത് ഇവ ഓടിച്ചതായും പിടിച്ചെടുത്ത വാഹനങ്ങളിൽ നിന്ന് ഏകദേശം മൂന്ന് കോടി രൂപ നികുതി ഈടാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മകനോടൊപ്പം ട്രെയിനില്‍ യാത്രചെയ്യവേ അബദ്ധത്തില്‍ മറ്റൊരു ട്രെയിനില്‍ കയറി, മധ്യവയസ്കയെ പോര്‍ട്ടര്‍ പീഡിപ്പിച്ചു
മുംബൈയില്‍ ട്രെയിൻ മാറിക്കയറിയ സ്ത്രീയെ ചുമട്ടുതൊഴിലാളി ബലാത്സംഗം ചെയ്തു. മുംബൈയിലെ ബാന്ദ്ര ടെർമിനസില്‍ ആണ് സംഭവം.ദീർഘദൂര ട്രെയിനില്‍ മുംബൈയില്‍ വന്നിറങ്ങിയ മധ്യവയസ്കയായ സ്ത്രി അബദ്ധത്തില്‍ ട്രെയിൻ മാറിക്കയറുകയായിരുന്നു. ആളെഴിഞ്ഞ ട്രെയിനില്‍ വെച്ച് ചുമട്ടുതൊഴിലാളി ഇവരെ ബലാത്സംഗം ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മ നല്‍കിയ പരാതിയില്‍ ചുമട്ടുതൊഴിലാളിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം. മകനോടൊപ്പമാണ് വീട്ടമ്മ ഒരു ഔട്ട്‌സ്റ്റേഷൻ ട്രെയിനില്‍ ബാന്ദ്ര ടെർമിനസില്‍ എത്തിയത്. ട്രെയിൻ നിർത്തിയ ശേഷം പുറത്തിറങ്ങിയ ഇവർ അബദ്ധത്തില്‍ പ്ലാറ്റ്‌ഫോമിന്‍റെ മറുവശത്ത് വന്ന മറ്റൊരു ട്രെയിനില്‍ കയറുകയായിരുന്നുവെന്നാണ് വിവരം. ട്രെയിനില്‍ മറ്റു യാത്രക്കാർ ഇല്ലായിരുന്നു. അളില്ലാത്ത ട്രെയിനില്‍ സ്ത്രീയെക്കണ്ട ചുമട്ടുതൊഴിലാളി ഇവരെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി ബാന്ദ്ര ജിആർപി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിസിടിവികള്‍ പരിശോധിച്ചാണ് പ്രതിയായ പോർട്ടറെ പിടികൂടിയത്. അതേസമയം ബാന്ദ്ര ടെർമിനസില്‍ ഇറങ്ങിയ ശേഷം എന്തുകൊണ്ടാണ് യുവതി മറ്റൊരു ട്രെയിനില്‍ പ്രവേശിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും ജിആർപി പൊലീസ് അറിയിച്ചു.