സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ബെംഗളൂരുവിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ടുമുതൽ 11 വരെയാണ് നിയന്ത്രണം. ഇൻഫൻട്രി റോഡിൽനിന്ന് മണിപ്പാൽ സെന്റർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ സഫീനപ്ലാസ-മെയിൻഗാർഡ് ക്രോസ് റോഡ് -ഏലീസ് സർക്കിൾ- ഡിസ്പെൻസറി റോഡ്- കാമരാജ് റോഡ്-ഡിക്കൻസൻ റോഡ് ജങ്ഷൻ- കെ.ആർ. റോഡ്-കബൺ റോഡ് ജങ്ഷൻ-കബൺ റോഡ് വഴി മണിപ്പാൽ സെന്റർ ജങ്ഷനിലേക്ക് പോകണം.
മണിപ്പാൽ ജങ്ഷനിൽനിന്ന് കബൺ റോഡിലൂടെ ബി.ആർ.വി. ജങ്ഷനിലേക്കുള്ള വാഹനങ്ങൾക്ക് മണിപ്പാൽ സെന്ററിന് സമീപം നിരോധനമുണ്ട്. ഈ വാഹനങ്ങൾ വെബ്സ് ജങ്ഷനിൽനിന്ന് വലത്തേക്കുതിരിഞ്ഞ് എം.ജി. റോഡ് – മായോഹാൾ ജങ്ഷൻ – ആർട്സ് ആൻഡ് ക്രാഫ്റ്റ് ജങ്ഷൻ – അനിൽ കുംബ്ലെ സർക്കിൾ വഴി ബി.ആർ.വി. ജങ്ഷനിലേക്ക് പോകണം.
അനിൽ കുംബ്ലെ സർക്കിളിൽനിന്ന് കബൺ റോഡിലേക്കുള്ള വാഹനങ്ങൾ സെൻട്രൽ സ്ട്രീറ്റ് ജങ്ഷൻ വഴി പോയി വലത്തേക്കുതിരിഞ്ഞ് ഇൻഫൻട്രി റോഡ് – സഫീന പ്ലാസ- മെയിൻ ഗാർഡ് ക്രോസ് റോഡ് – ഏലീസ് സർക്കിൾ – ഡിസ്പെൻസറി റോഡ് – കാമരാജ റോഡ് – ഡിക്കൻസൻ റോഡ് ജങ്ഷൻ – കെ.ആർ. റോഡ് ജങ്ഷൻ വഴി കബൺ റോഡിൽ പ്രവേശിച്ച് മണിപ്പാൽ സെന്റർ ജങ്ഷൻ ഭാഗത്തേക്ക് പോകണം.
പാർക്കിങ് പാടില്ല
സെൻട്രൽ സ്ട്രീറ്റ് (അനിൽ കുംബ്ലെ സർക്കിൾ മുതൽ ശിവജി നഗർ ബസ് സ്റ്റാൻഡ് വരെ)
കബൺ റോഡ് (സി.ടി.ഒ. സർക്കിൾ മുതൽ കെ.കെ റോഡ് വരെ)