ബംഗളൂരു: ഹെബ്ബാള്‍ ഫ്ലൈഓവറില്‍ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ മേയ് 17 മുതല്‍ ഇരുചക്ര വാഹനങ്ങളൊഴികെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
ഫ്ലൈഓവറിലെ കെ.ആർ പുരം റാമ്ബ് അപ്പിലും 14 മുതല്‍ എല്ലാതരത്തിലുള്ള വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്. കെ.ആർ പുരം, ഹെന്നൂരു, എച്ച്.ബി.ആർ ലേ ഔട്ട്, ബാനസവാടി, കെ.ജി ഹള്ളി ഭാഗങ്ങളില്‍നിന്ന് എയർപോർട്ടിലേക്ക് പോകുന്നവർ ഹെന്നൂരു – ബഗലൂരു റോഡ് ഉപയോഗിക്കണം.
ഗതാഗത നിയന്ത്രണംകെ.ആർ പുരം ഭാഗത്തുനിന്ന് യശ്വന്ത്പുര ഭാഗത്തേക്ക് പോകുന്നവർ ബി.ഇ.എല്‍ സർക്കിളില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സദാശിവ പൊലീസ് സ്റ്റേഷൻ ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വഴി യശ്വന്ത്പുരയിലേക്ക് പോകണം. ഹെഗ്ഡെനഗർ-തനിസാന്ദ്രയില്നിന്ന് മേഖരി സർക്കിളിലേക്ക് വരുന്നവർ ജി.കെ.വി.കെ-ജക്കൂർ റോഡും കെ.ആർ പുരം ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്നവർ നാഗവര-തന്നേരി റോഡ് അല്ലെങ്കില്‍ മുകുന്ദ തിയേറ്റർ റോഡ്/ ലിംഗരാജപുര ഫ്ലൈ ഓവർ റൂട്ട് ഉപയോഗിക്കണം.