Home Featured ഹെബ്ബാൾ മേൽപ്പാലത്തിൽ വൻ ഗതാഗതകുരുക്ക്; ബദൽ മാർഗങ്ങൾ നൽകി ട്രാഫിക് പോലീസ്; വിമാനത്താവള യാത്രക്കാർക്ക് പ്രത്യേക നിർദേശം

ഹെബ്ബാൾ മേൽപ്പാലത്തിൽ വൻ ഗതാഗതകുരുക്ക്; ബദൽ മാർഗങ്ങൾ നൽകി ട്രാഫിക് പോലീസ്; വിമാനത്താവള യാത്രക്കാർക്ക് പ്രത്യേക നിർദേശം

by admin

നമ്മ മെട്രോ, സബേർബൻ പാതായൊരുക്കലിന് പുറമെ റാംപ് നിർമാണവും ആരംഭിച്ചതോടെ ഹെബ്ബാൾ മേൽപ്പാലത്തിൽ ഗതാഗതകുരുക്ക് രൂക്ഷം. മേൽപ്പാലത്തിലെ രണ്ട്റാംപുകളുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സർവീസ് റോഡുകളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയത്തോടെയാണ് കുരുക്ക് രൂക്ഷമായത്.

എസ്റ്റീം മാൾ മുതൽ ബാപ്റ്റിസ്റ്റ് ആശുപത്രി ഭാഗത്തേക്കും കെ.ആർ. പുരം ഭാഗത്ത് നിന്ന് ബേക്കറി സർക്കിൾ ഭാഗത്തേക്കുമാണ് പുതിയ റാംപ് നിർമ്മിക്കുന്നത്. കൂടാതെ ബെന്നിഗനഹള്ളി ചിക്കബാനവാര സബേർബൻ ഇടനാഴിയിലെഹെബ്ബാൾ സ്റ്റേഷൻ കെ.ആർ പുരം – വിമാനത്താവള മെട്രോ പാതയിലെ കെ.ആർ പുര, കോടിഗേഹള്ളി സ്റ്റേഷനുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.
ഹെബ്ബാൾ മോൽപാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബെംഗളൂരു വിമാനത്താവളത്തിലേക്ക് 2 മണിക്കൂർ മുൻപെങ്കിലും യാത്ര പുറപ്പെടാൻ നിർദേശിച്ച് ട്രാഫിക്ക് പോലീസ്. ഹെബ്ബാളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ റോഡുകൾ ഉപയോഗിക്കാൻ നിർദേശിച്ച് ട്രാഫിക്ക് പോലീസ്.

  1. കെ.ആർ പുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മാരുതി സേവാ നഗർ ഐഒസി- മുകുന്ദ തിയറ്റർ റോഡ്, ലിംഗരാജപുരം മേൽപാലം, നാഗവാര – താന്നറി റോഡ് എന്നീ പാതകൾ ഉപയോഗിക്കണം.
  2. കെ.ആർ പുരം, ഹെന്നൂർ, എച്ച്.ആർ.ബി.ആർ. ലtuട്ട്, ബാനസവാടി, കെ.ജെ ഹളളി ഭാഗങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകണ്ടവർ ഹൊന്നൂർ – ബാഗലൂർ സമാന്തര റോഡിനെ ആശ്രിക്കണം.
  3. ഹെഗ്ഡെനഗർ – തന്നിസന്ദ്ര വഴി വരുന്നവർ ജി.കെ.വി.കെ – ജക്കൂർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം.
    കെ.ആർ.പുരം ഭാഗത്ത് നിന്ന് യശ്വന്ത്പുരയിലേക്ക് പോകേണ്ടവർ ഹെബ്ബാൾ മേൽപ്പാലത്തിന് താഴെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ബി.ഇ.എൽ സർക്കിൾ, സദാശിവനഗർ പോലീസ് ജംഗ്ഷൻ വഴി പോകണം.

You may also like

error: Content is protected !!
Join Our WhatsApp Group