ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 10 ഫ്ലൈഓവർ പദ്ധതികള്‍ നടപ്പിലാക്കാൻ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) നടപടി തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍.ഇതിനായി പ്രത്യേക ടീമുകള്‍ രൂപീകരിച്ചു തുടങ്ങിയെന്നാണ് വിവരം. എങ്കിലും വിദഗ്ധർ ഈ പദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങള്‍ ഉയർത്തുകയും ആശങ്ക പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.നമ്മ മെട്രോ വേറെ ലെവല്‍; ബെംഗളൂരുകാർക്ക് മെട്രോയില്‍ കേറാൻ കൈയില്‍ കാശ് വേണ്ട, ക്യൂആർ പാസ് വരുന്നു!ബി-സ്മൈല്‍ പുറത്തിറക്കിയ ഉത്തരവുകളിലൂടെ ഓരോ ഫ്ലൈഓവർ പദ്ധതിക്കും എഞ്ചിനീയർമാരെ ചുമതലപ്പെടുത്തി. റോഡ് സാഹചര്യങ്ങള്‍ പഠിച്ച് വിശദമായ പദ്ധതി റിപ്പോർട്ടുകളില്‍ (ഡിപിആർ) മാറ്റങ്ങള്‍ നിർദ്ദേശിക്കാനാണ് അവർക്ക് നിർദ്ദേശം. നിലവില്‍ ഇന്ത്യയുടെ ഐടി ഹബ്ബ് എന്ന വിശേഷണം സ്വന്തമായുള്ള ബെംഗളൂരു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ട്രാഫിക് ബ്ലോക്കും നീണ്ട ഗതാഗതക്കുരുക്കും.AI Imageഫ്ലൈഓവറുകളെ ദൈർഘ്യമനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചു: 5 കിലോമീറ്റർ വരെ, 5-നും 10 കിലോമീറ്ററിനും ഇടയില്‍, 10 കിലോമീറ്ററിലധികം എന്നിങ്ങനെയാണ് ഇത് തിരിച്ചിരിക്കുന്നത്. അതില്‍ തന്നെ 10 കിലോമീറ്ററിലധികമുള്ള പദ്ധതികള്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിന് പദ്ധതിച്ചെലവിന്റെ 40 ശതമാനം വരെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് സർക്കാരില്‍ നിന്ന് ലഭിക്കാം.ജനുവരി 28-നകം വിലയിരുത്തലുകളും ശുപാർശകളും സമർപ്പിക്കാൻ എഞ്ചിനീയർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. നടപ്പാക്കുമ്പോള്‍ ഏകോപനം ഉറപ്പാക്കാൻ, പ്രവർത്തനങ്ങളെക്കുറിച്ച് നഗര കോർപ്പറേഷനുകളെ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അതായത് നിർദ്ദേശങ്ങളും ശുപാർശകളും സമർപ്പിക്കാൻ ഇനി രണ്ടാഴ്ച കൂടി മാത്രമാണ് ശേഷിക്കുന്നത്.
സിസ്സി സർക്കിള്‍-നയന്ദഹള്ളി, യശ്വന്ത്പുർ-ഹലസൂരു, കനകപ്പുര റോഡിലെ അനയ് ആനന്ദ് ഭവൻ, മിനർവ സർക്കിള്‍-ഹഡ്സണ്‍ സർക്കിള്‍, മാരേനഹള്ളി മെയിൻ റോഡ്, എംഇഐ ജംഗ്ഷൻ, പൈപ്പ് ലൈൻ റോഡ്, ഡൊഡ്ഡബല്ലാപൂർ റോഡ്, ഓള്‍ഡ് മദ്രാസ് റോഡ് എന്നിവിടങ്ങളിലാണ് ഫ്ലൈഓവറുകള്‍ ബി സ്മൈല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.പ്രധാന പാതകളിലെ സഞ്ചാരം മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് കുറയ്ക്കാനുമുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. എന്നിട്ടും ഇവയുടെ ദീർഘകാല സ്വാധീനം ഇപ്പോഴും ചർച്ചാവിഷയമായി തുടരുകയാണ്. അതിന്റെ പ്രധാന കാരണം ഇത്തരം പദ്ധതികളുടെ ബെംഗളൂരു നഗരത്തിലെ ചരിത്രം തന്നെയാണ്.ഈ ഫ്ലൈഓവറുകള്‍ സ്ഥാപിക്കുന്ന വേളയില്‍ ഉണ്ടായേക്കാവുന്ന ഗതാഗത കുരുക്കാണ് ഒരു വിഭാഗം ഉയർത്തുന്ന പ്രധാന ആശങ്ക. മുൻകാലങ്ങളില്‍ എല്ലാം തന്നെ ഇത്തരത്തില്‍ ഫ്ലൈ ഓവറുകള്‍ നിർമ്മിക്കുന്ന വേളയില്‍ അതാത് പ്രദേശങ്ങളില്‍ കനത്ത ട്രാഫിക് ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ ഉണ്ടായിരുന്നു. അത് തന്നെയാണ് പലരെയും പിന്നോട്ട് വലിക്കുന്ന ഘടകം.ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ ഭാവിയില്‍ ആശങ്ക; ഭൂവുടമകള്‍ സമരത്തിന്, ഏക്കറിന് 15.6 കോടി പോരെന്ന് ഒരു വിഭാഗംഅത് കൂടാതെ ഈജിപുര ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഫ്ലൈ ഓവറുകളുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങിയത് നഗരനിവാസികളുടെ കണ്മുന്നില് ഒരു ഉദാഹരണമാണ് നിലവിലുണ്ട്. ഇതേ ഗതി തന്നെയായിരിക്കുമോ വരാനിരിക്കുന്ന പത്ത് ഫ്ലൈ ഓവറുകള്‍ക്കും എന്നാണ് ഉയരുന്ന ചോദ്യം. എങ്കിലും നിലവില്‍ ബി-സ്മൈല്‍ അധികൃതർ പദ്ധതിയെ കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹാരമാവുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.