കെ.ആർ പുരം ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബെന്നിംഗഹള്ളിയില്‍നിന്ന് കസ്തൂരിനഗറിലേക്കുള്ള റെയില്‍വേ സമാന്തര റോഡില്‍ റെയില്‍ പാലം നിർമാണപ്രവർത്തനം നടക്കുന്നതിനാല്‍ മൂന്നു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഡെപ്യൂട്ടി പൊലീസ് കമീഷണർ (ട്രാഫിക് ഈസ്റ്റ്) സാഹില്‍ ബാഗ്ല അറിയിച്ചതാണിത്.ബെന്നിംഗനഹള്ളി (സദാനന്ദനഗർ പാലം) ഭാഗത്തുനിന്ന് ഓള്‍ഡ് മദ്രാസ് റോഡില്‍ ചേരുന്ന കൊക്കകോള ഗോഡോണ്‍ റോഡിലൂടെയുള്ള ഗതാഗതം എല്ലാത്തരം വാഹനങ്ങള്‍ക്കും താല്‍ക്കാലികമായി നിയന്ത്രിച്ചു.
മൂന്നുമാസം ഗതാഗത നിയന്ത്രണം• ഓള്‍ഡ് മദ്രാസ് റോഡിലെ ബെന്നിഗനഹള്ളി റെയില്‍വേ പാലം ഭാഗത്തുനിന്നും കസ്തൂരിനഗറിലേക്ക് പോകുന്ന വാഹന യാത്രക്കാർക്ക് ഹെബ്ബാള്‍ ഡി.ഒ.ടി ബൈപാസ് ഉപയോഗിച്ച് കസ്തൂരിനഗറിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
• കസ്തൂരിനഗറില്‍നിന്ന് ഓള്‍ഡ് മദ്രാസ് റോഡിലേക്ക് പോകുന്ന വാഹന യാത്രക്കാർക്ക് മുന്നോട്ട് പോകാം. സദാനന്ദനഗറില്‍നിന്ന് എൻ.ജി.ഇ.എഫ് സിഗ്നല്‍ വഴി ഓള്‍ഡ് മദ്രാസ് റോഡിലേക്ക് പോകാം. പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ് കമീഷണർ അഭ്യർഥിച്ചു.