‘മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ രണ്ട് കിലോ തക്കാളി സൗജന്യം’; വിലക്കയറ്റത്തില്‍ വെറൈറ്റി ഓഫറുകളുമായി വ്യാപാരികള്‍ന്യൂഡല്‍ഹി: തക്കാളി വില മാനം മുട്ടെ ഉയര്‍ന്നതോടെ അസാധാരണമായ ഓഫറുകളുമായി വ്യാപാരികള്‍. മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് കിലോ തക്കാളി സൗജന്യമായി നല്‍കിയാണ് അശോക് നഗറിലെ സ്മാര്‍ട് ഫോണ്‍ കടയുടമ അഭിഷേക് അഗര്‍വാളിന്റെ കച്ചവടം.
“വിപണന മേഖലയില്‍ മത്സരം കൂടിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി എന്തെങ്കിലും ഓഫര്‍ നല്‍കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് തക്കാളി സമ്മാനമായി നല്കാൻ തീരുമാനിച്ചത്”- അഗര്‍വാള്‍ പറയുന്നു. ഓഫര്‍ കച്ചവടത്തിന് സഹായകമായെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
തക്കാളിയുടെ വിലക്കയറ്റം നേരിടാൻ വ്യത്യസ്തമായ മറ്റൊരു രീതിയാണ് വാരണാസിയിലെ പച്ചക്കറി വ്യാപാരിയായ അജയ് ഫൗജി സ്വീകരിച്ചത്. കടയില്‍ നിന്നും തക്കാളി മോഷണം പതിവായതോടെ ബൗണ്‍സര്‍മാരെ തക്കാളിയുടെ സംരക്ഷണത്തിനായി നിര്‍ത്തിയിരിക്കുകയാണ് ഫൗജി. കടയില്‍ ആളുകള്‍ വരികയും ബഹളമുണ്ടാകുകയും അതിനിടെ തക്കാളി മോഷ്ടിക്കുകയും തുടര്‍ക്കഥയായതോടെയാണ് ഫൗജിയുടെ അറ്റകൈപ്രയോഗം. കിലോയ്ക്ക് 160 രൂപ നിരക്കിലാണ് ഫൗജി തക്കാളി വില്‍ക്കുന്നത്. രാജ്യത്തിന്റെ പലഭാഗത്തും തക്കാളി വില നൂറ് കടന്നിട്ട് നാളേറെയായി. ഡല്‍ഹിയില്‍ 127, ലഖ്നോ 147, ചെന്നൈ 105 എന്നിങ്ങനെയാണ് മറ്റ് പ്രധാന നിരക്കുകള്‍. 2023 ആരംഭത്തില്‍ കിലോക്ക് 22 രൂപയായിരുന്നു തക്കാളിയുടെ വില.
കാലം തെറ്റിയ ശക്തമായ മഴയും ചൂടുകാറ്റും ഉള്‍പ്പെടെയുള്ള കാലാവസ്ഥ വ്യതിയാനമാണ് തക്കാളി വില കുത്തനെ ഉയരാൻ കാരണമായതെന്നാണ് നിഗമനം. വരുന്ന പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തക്കാളി വില കുറയുമെന്നാണ് പ്രതീക്ഷ. വിലയിലുള്ള വ്യതിയാനം രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആര്.ബി.ഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പൊന്നും വില; തക്കാളിക്ക് മാത്രമായി സെക്യൂരിറ്റിയെ വെച്ച് കച്ചവടക്കാരന്
പെരും മഴയിലും തക്കാളി തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. തക്കാളിക്ക് മാത്രമായി സെക്യൂരിറ്റിയെ വച്ചും പ്രത്യേക സമ്മാനമായി തക്കാളി നല്‍കുന്നതും വലിയ വിലയുള്ള സാധനങ്ങള്‍ വാങ്ങിയാല്‍ കൂടെ തക്കാളി സൗജന്യം എന്ന രീതിയിലുള്ള ഓഫറുകളിലേക്കും വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അങ്ങനെ തക്കാളി വാങ്ങുന്നത് ഒരു ചെറിയ കളിയല്ലാതായി മാറിയിരിക്കുന്നു.
മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് കിലോ തക്കാളി സൗജന്യമായി നല്‍കിയാണ് അശോക് നഗറിലെ സ്മാര്‍ട് ഫോണ്‍ കടയുടമ അഭിഷേക് അഗര്‍വാളിന്റെ കച്ചവടം. എന്തായാലും തക്കാളി ഓഫര്‍ കച്ചവടത്തെ സഹായിച്ചിട്ടുണ്ടെന്നാണ് അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞത്.
വാരണാസിയിലാണ് തക്കാളിക്ക് പ്രത്യേക സുരക്ഷയൊരുക്കുന്ന സ്ഥിതിയുമുണ്ട്.തക്കാളി വില താങ്ങാതെ വന്നതോടെ ആളുകള്‍ തക്കാളി അടിച്ചു മാറ്റാൻ തുടങ്ങിയതിനാലാണ് ഈ നടപടിയെന്നാണ് ഉടമസ്ഥൻ പറയുന്നത് .