Home Featured വെള്ളച്ചാട്ടത്തിനു മുകളില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

വെള്ളച്ചാട്ടത്തിനു മുകളില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

by admin

എരഗുണ്ടി വെള്ളച്ചാട്ടത്തിന് മുകളില്‍ കുടുങ്ങിയ അഞ്ച് വിനോദസഞ്ചാരികളെ തിങ്കളാഴ്ച നാട്ടുകാർ രക്ഷപ്പെടുത്തി.ദക്ഷിണ കന്നട ജില്ലയില്‍ മൂഡ്ബിദ്രി താലൂക്കിലെ പുട്ടിഗെ ഗ്രാമത്തിലെ പാലഡ്കയിലാണ് സംഭവം. സന്ദർശകർ പ്രദേശവാസികളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്തേക്ക് കയറിയതായി പൊലീസ് പറഞ്ഞു. എന്നാല്‍, നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനാല്‍ വിനോദസഞ്ചാരികള്‍ ഒറ്റപ്പെടുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു.നാട്ടുകാർ അഞ്ച് പേരെയും കയറുകള്‍ ഉപയോഗിച്ച്‌ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. ആളപായമോ പരിക്കുകളോ ഇല്ല.

കനത്ത മഴയുള്ള സമയങ്ങളില്‍ വെള്ളച്ചാട്ടങ്ങളും കുന്നിൻ പ്രദേശങ്ങളും സന്ദർശിക്കരുതെന്ന് ജില്ല അധികാരികള്‍ നേരത്തേ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ ഉപദേശങ്ങള്‍ അവഗണിക്കുന്ന ചില വിനോദസഞ്ചാരികളുടെ പ്രവണത പ്രാദേശിക സമൂഹങ്ങള്‍ക്കും രക്ഷാപ്രവർത്തകർക്കും വെല്ലുവിളികള്‍ ഉയർത്തുന്നത് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ നാല് ദിവസമായി കർണാടകയുടെ തീരദേശമേഖലയില്‍ കനത്ത മഴ പെയ്യുന്നു.

ദക്ഷിണ കന്നട ജില്ലയിലെ സാധാരണ ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ഇതോടെ റെഡ് അലർട്ട് പ്രഖ്യാപിക്കാനും ദുരന്തനിവാരണ സംഘങ്ങളെ വിന്യസിക്കാനും അധികൃതർ നിർബന്ധിതരായി. കർണാടകയുടെ തീരദേശ മേഖലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് റെഡ് അലർട്ട് തുടരുമെന്ന് ഐ.എം.ഡി അറിയിച്ചു.

ഭക്ഷ്യവിഷബാധയെന്ന് കരുതി അവഗണിച്ചു; അറിഞ്ഞപ്പോഴേക്കും വൈകി; യുവതിയുടെ 13 അവയവങ്ങള്‍ നീക്കം ചെയ്തു; അപൂര്‍വ കാൻസര്‍ രോഗമെന്ന് ഡോക്ടര്‍മാര്‍

അപൂർവ കാൻസർ രോഗം ബാധിച്ച യുവതിയുടെ 13 ആന്തരിക അവയവങ്ങള്‍ നീക്കം ചെയ്ത് ഡോക്ടർമാർ. യുകെയിലെ കംബ്രിയയില്‍ നിന്നുള്ള റെബേക്ക ഹിന്റ് എന്ന യുവതിക്കാണ് സങ്കീർണമായ കാൻസർ ചികിത്സയ്‌ക്ക് വിധേയമാകേണ്ടി വന്നത്.ദശലക്ഷത്തില്‍ ഒരാളെ മാത്രം ബാധിക്കുന്ന സ്യൂഡോമൈക്സോമ പെരിറ്റോണിയി (പിഎംപി) എന്ന അർബുദമാണ് റബേക്കയെ ബാധിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.2018 ഡിസംബറിലാണ് രോഗലക്ഷണങ്ങള്‍ ആദ്യമായി കണ്ടുതുടങ്ങിയത്.

തുടക്കത്തില്‍ ഇത് ഭക്ഷ്യവിഷബാധയാണെന്ന് കരുതിയെങ്കിലും, എട്ട് ആഴ്ചയിലധികം ലക്ഷണങ്ങള്‍ നീണ്ടുനിന്നപ്പോള്‍ അവർ പരിഭ്രാന്തയായി. പരിശോധനയിലാണ് ഇത് കാൻസറാണെന്ന് സ്ഥിരീകരിച്ചത്.പിഎംപി എന്നത് മ്യൂക്കസില്‍ കാണപ്പെടുന്ന കട്ടിയുള്ള പദാർത്ഥമായ മ്യൂസിൻ വയറിലെ അറയ്‌ക്കുള്ളില്‍ പടരുന്ന ഒരു അപൂർവ മ്യൂസിനസ് കാൻസറാണ്. ഇത് പലപ്പോഴും വയറുവേദന, വേദന, ഓക്കാനം, വിശപ്പിലെ മാറ്റങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകാം.

റബേക്കയുടെ കാര്യത്തില്‍ രോഗനിർണയം നടത്തിയപ്പോഴേക്കും കാൻസർ ഒട്ടുമിക്ക ആന്തരിക അവയവങ്ങളെയും ബാധിച്ചിരുന്നു.2019 ഏപ്രിലില്‍ നടന്ന സങ്കീർണ ശസ്ത്രക്രിയയിലൂടെ അവരുടെ ശരീരത്തില്‍ നിന്നും ക്യാൻസർ ബാധിച്ച അപ്പെൻഡിക്സ്, പൊക്കിള്‍ക്കൊടി, ലെസ്സർ ഓമന്റം, 1.6 ഗാലണില്‍ കൂടുതല്‍ മ്യൂസിൻ എന്നിവ നീക്കം ചെയ്തു. എട്ട് കഠിനമായ കീമോതെറാപ്പി റൗണ്ടുകള്‍ പിന്നിട്ടു.

ചികിത്സ അവിടെയും അവസാനിച്ചില്ല. 2019 ല്‍ നടന്ന ശസ്ത്രക്രിയയില്‍ പിത്താശയം, പ്ലീഹ, വൻകുടല്‍, ഗർഭാശയം, അണ്ഡാശയങ്ങള്‍, ഫാലോപ്യൻ ട്യൂബുകള്‍, സെർവിക്സ്, മലാശയം, ആമാശയത്തിന്റെയും ചെറുകുടലിന്റെയും ഒരു ഭാഗം, കരളിന്റെ ഉപരിതല പാളി, ഡയഫ്രത്തിന്റെ ഇരുവശങ്ങള്‍ എന്നിവയും നീക്കം ചെയ്തു. ഇന്ന്, വേദനസംഹാരിയും ഹോർമോണ്‍ തെറാപ്പിയും ഉള്‍പ്പെടെ ദിവസേന 50 മുതല്‍ 60 വരെ ഗുളികകളാണ് റബേക്ക കഴിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group