തിരുവനന്തപുരം: ആറ്റിങ്ങൽനാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാർഥികൾ. 42 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്. 17 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.ഇന്ന് പുലർച്ചെ 3.30 നാണ് അപകടംനടന്നത്. ദേശീയപാതയിലെ സർവീസ്റോഡിൽ ബസ് നിയന്ത്രണം വിട്ട്ചരിഞ്ഞാണ് അപകടം സംഭവിച്ചത്.ഗുരുതര പരുക്കേറ്റ വിദ്യാർഥി ക്രിസ്റ്റോപോൾ, അസിസ്റ്റൻറ് പ്രൊഫസർനോയൽ വിൽസൺ എന്നിവരെപാരിപ്പള്ളി മെഡിക്കൽ കോളേജിൽനിന്നും കൊല്ലത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ബസ്ഡ്രൈവർക്കും നിസാരമായിപരുക്കേറ്റിട്ടുണ്ടെന്നാണ്ആശുപത്രിയിൽ നിന്ന് ലഭിക്കുന്നവിവരം.