ബെംഗളൂരു: ടൂൾ ബോക്സ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് മെട്രോ സ്റ്റേഷനിൽ പരിഭ്രാന്തി. കെആർ പുരം സ്റ്റേഷനിലാണ് ടൂൾ ബോക്സ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. പിന്നീട് ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തിയപ്പോഴാണ് അതിനുള്ളിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കണ്ടെത്തിയത്.
അടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ബെംഗളൂരുവിൽ സന്ദർശനം നടത്താനിരിക്കേ, ഉപേക്ഷിച്ച നിലയിൽ ബോക്‌സ് കണ്ടത് സംശയത്തിന് കാരണമായെങ്കിലും പിന്നീട് എച്ച്എഎലിലെ ടെക്‌നീഷ്യനായ മഞ്ജുനാഥ് യാദവ് ഇത് തന്റെയാണെന്ന് അവകാശപ്പെട്ടെത്തി.മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ഒട്ടേറെ ലഗേജുണ്ടായതിനാൽ ടൂൾ ബോക്‌സ് നഷ്ടമായത് തിരിച്ചറിയാൻ വൈകിയെന്ന് ഇയാൾ പറഞ്ഞു
ഫോണ്‍പേയും ഗൂഗിള്‍പേയും ഇനി സൗജന്യമാകില്ല, ഓരോ ഇടപാടുകള്‍ക്കും ചാര്‍ജ് ഈടാക്കും
ഫോൺപേയും ഗൂഗിള്‍പേയും സ്ഥിരമായി ഉപഗോക്കാറുള്ളവരാണ് നമ്മള്‍ എല്ലാവരും . എന്നാല്‍ ഫോണ്‍പേയും ഗൂഗിള്‍പേയും ഇനി സൗജന്യമാകില്ല.യുപിഐ ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര.പണം കൈയില്‍ കൊണ്ട് നല്‍കാനുള്ള മടികൊണ്ടും , യുപിഐ ഇടപാടുകള്‍ ആണ് എളുപ്പം എന്നുള്ളതുകൊണ്ടും ഭൂരിഭാഗം പേരും ഒരു ദിവസം നിരവധി തവണ ഫോണ്‍പേയും ഗൂഗിള്‍പേയും എല്ലാം ഉപഗോഗിക്കുന്നുണ്ട് .
എന്നാല്‍ ഇനി പാളും. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും . യുപിഐ ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് ചെലവ് വരുന്നുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരുമെന്നും സഞ്ജയ് മല്‍ഹോത്ര സൂചിപ്പിച്ചു.യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്.
അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തില്‍ വിസയെ മറികടന്ന് മുന്‍നിരയിലെത്തിയതായാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ നടക്കുന്നത് യുപിഐ വഴിയാണ്. ഇന്ത്യയില്‍ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.