ബെംഗളൂരു: തക്കാളി വില വീണ്ടും നാനൂറ് രൂപ കടന്നു. പത്ത് കിലോ പെട്ടിയുടെ വില നാനൂറ് രൂപയിലെത്തി ഉപഭോക്താക്കളുടെ കൈ പൊള്ളിക്കാനൊരുങ്ങിയിരിക്കുകയാണ്. വെയിലിൻറെ ചൂടുകാരണം തക്കാളി കൃഷി ആരംഭിക്കാത്തതാണ് വില ഉയരാൻ കാരണം. കൂടാതെ മുൻപത്തെ തക്കാളിയുടെ വിളവെടുപ്പിൽ പ്രതീക്ഷിച്ച വിളവുണ്ടായില്ല
വെയിലിൻ്റെ ഫലമായി പ്രതീക്ഷിച്ചതിലും നേരത്തെ ജലലഭ്യത കുറഞ്ഞു. കുഴൽക്കിണറുകളിലെ വറ്റിയതിനാൽ പല കർഷകരും നിലവിൽ തക്കാളി കൃഷി ആരംഭിച്ചിട്ടില്ല. ഇന്ന് രാവിലെ ചിക്കബള്ളാപ്പൂർ എപിഎംസി മാർക്കറ്റിൽ തക്കാളിക്ക് 400 രൂപയായി. നാളെ ഇത് ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
ഉൽപ്പാദനത്തിലെ കുറവും കാലാവസ്ഥാ വ്യതിയാനവും അമിതമായ വെയിലും ചൂടും മൂലം വിളവില വർധിച്ചു. ഒരു പഠനമനുസരിച്ച് ഉപഭോക്തൃ പർച്ചേസ് വിലയുടെ 32 ശതമാനം മാത്രമാണ് കർഷകന് ലഭിക്കുന്നത്.