Home Featured ബെംഗളൂരു:തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി

ബെംഗളൂരു:തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി

by admin

ബെംഗളൂരു> ആന്ധ്രപ്രദേശില്‍ തക്കാളി കര്ഷകനെ കവര്ച്ച സംഘം കൊലപ്പെടുത്തി. അനമയ്യ ജില്ലയിലെ മദനപ്പള്ളിയില് തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായാണ് നരീം രാജശേഖര് റെഡ്ഡിയെന്ന കര്‍ഷകനെ അക്രമികള്‍ കൊലപ്പെടുത്തിയത്.

പാടത്ത് എത്തി വിളവെടുപ്പ് പൂർത്തിയാക്കിയെന്ന് ഉറപ്പാക്കിയതിനുശേഷം കർഷകനെ പിന്തുടർന്ന് പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ഇയാൾ 70 കൊട്ട തക്കാളി ചന്തയിൽ വിറ്റിരുന്നു. തക്കാളിയുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കര്‍ഷകന്റെ പണം കൊള്ളയടിക്കാനാണ് അക്രമികള്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഡിഎസ്പി കേശപ്പ, സിഐ സത്യനാരായണ, എസ്‌ഐ വെങ്കിടേഷ്, സുധാകര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ചൈനീസ് ലോണ്‍ ആപ്പ് പ്രതിനിധികളുടെ ഭീഷണി: 22 കാരനായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ചൈനീസ് ലോണ്‍ ആപ്പ് പ്രതിനിധികളുടെ ഭീഷണിയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഇതല്ലാതെ മറ്റൊരു വഴിയും തനിക്കില്ലെന്ന് കുറിപ്പെഴുതി വെച്ചതിന് ശേഷമാണ് ഇരുപത്തിരണ്ട് വയസുകാരനായ യുവാവ് ജീവനെടുക്കിയത്.

ബംഗളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ തേജസാണ് ലോണ്‍ നല്‍കുന്ന ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷൻ പ്രതിനിധികളുടെ ഉപദ്രവത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

യെലഹങ്കയിലെ നിട്ടെ മീനാക്ഷി കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ തേജസ് ബെംഗളൂരുവിലെ ജലഹള്ളിയിലുള്ള വസതിയിലാണ് തൂങ്ങിമരിച്ചത്. ‘സ്ലൈസ് ആൻഡ് കിസ്’ എന്ന ചൈനീസ് ആപ്പില്‍ നിന്ന് തേജസ് പണം കടം വാങ്ങിയിരുന്നുവെന്ന് തേജസിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, തുക തിരിച്ചടയ്ക്കാനായില്ല. ഇതിനിടെ സംഭവം മുഴുവൻ അറിഞ്ഞ തേജസിന്റെ പിതാവ് ഗോപിനാഥ് ഇടപെട്ട് മകന്റെ പേരില്‍ ലോണ്‍ ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് സമ്മതിച്ചു.

എന്നാല്‍, വായ്പ തിരിച്ചടച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന അടുപ്പമുള്ള ഫോട്ടോകള്‍ പുറത്തുവിടുമെന്ന് മൊബൈല്‍ ആപ്ലിക്കേഷൻ പ്രതിനിധികകള്‍ ഭീഷണിപ്പെടുത്തി. തേജസ് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്ബ്, കുടിശ്ശിക തീര്‍ക്കാൻ തേജസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കടം നല്‍കിയവര്‍ വഴങ്ങിയില്ല. ചൊവ്വാഴ്ച വൈകുന്നേരം, ആപ്പ് ഏജന്റുമാര്‍ തേജസുമായി നിരവധി കോളുകള്‍ വിളിച്ചിരുന്നു. ഇതാണ് തേജസിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group