ബെംഗളൂരു: തെക്കൻ ബെംഗളൂരുവിനെ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗവുമായി ബന്ധിപ്പിക്കുന്ന 10.8 കിലോമീറ്റർ ടോൾ രഹിത റോഡ് ഉടൻ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. മൈസൂരു റോഡിലെ ചല്ലഘട്ട (നമ്മ മെട്രോ ഡിപ്പോ) മുതൽ മാഗഡി റോഡിലെ കടബഗെരെ ക്രോസ് വരെ നീളുന്ന 10-വരി പാതയാണിത്. നിലവിൽ ടോൾ ഈടാക്കുന്ന നൈസ് റോഡിന് സമാന്തരമായാണ് പാത നിർമിക്കുന്നത്.
ബിഡിഎയുടെ നാദപ്രഭു കെംപെഗൗഡ ലേഔട്ടിലേക്ക് (എൻപികെഎൽ) കണക്റ്റിവിറ്റി നൽകുന്നതിനൊപ്പം, തെക്ക് മുതൽ പടിഞ്ഞാറൻ ബെംഗളൂരു വരെയുള്ള യാത്രാ സമയം നിലവിലെ 1.5 മണിക്കൂറിൽ നിന്ന് 10 മിനിറ്റായി റോഡ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 585 കോടി രൂപയാണ്.കമ്പിപുര, കെ. കൃഷ്‌ണ സാഗര, ഭീമനകുപ്പെ, കൊമ്മഘട്ട, കെഞ്ചനപുര, സുലികെരെ എന്നീ ഗ്രാമങ്ങളിലൂടെ റോഡ് കടന്നുപോകും. അടുത്ത രണ്ട് മാസത്തിനുള്ളിൽ റോഡ് ഗതാഗതത്തിനായി തുറക്കുമെന്ന് ബിഡിഎ എഞ്ചിനീയർ അറിയിച്ചു. പദ്ധതി പൂർത്തിയാക്കാനുള്ള പ്രാരംഭസമയപരിധി 2019 ഓഗസ്റ്റായിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ ഇത് നീളുകയായിരുന്നു.
റണ്‍വേയിലെ ലൈറ്റുകള്‍ തെളിയാന്‍ വൈകി; തിരുവനന്തപുരത്തുനിന്ന് ഏഴ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
റണ്‍വേയിലെ ലൈറ്റുകള്‍ തെളിയാന്‍ വൈകിയതിനാല്‍ ഞായറാഴ്ച വൈകീട്ട് ആറുമണിക്കുശേഷം തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന അഞ്ചു യാത്രാവിമാനങ്ങളെയും രണ്ട് സൈനികവിമാനങ്ങളെയും തിരിച്ചുവിട്ടു.
യാത്രാവിമാനങ്ങളെ കൊച്ചിയിലേക്കും സൈനികവിമാനങ്ങളെ കൊച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലേക്കുമാണ് തിരിച്ചുവിട്ടത്. സാങ്കേതികത്തകരാറുകള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് രാത്രി 7.30ഓടെ ഇവ മടങ്ങിയെത്തി. ഡല്‍ഹി, മുംബൈ, ബെംഗളൂരു, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുമെത്തിയ യാത്രാ വിമാനങ്ങളെയും വായുസേനയുടെ രണ്ടു വിമാനങ്ങളെയുമാണ് തിരിച്ചുവിട്ടതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.