Home Featured ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ശൗചാലയം ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടിവരും

ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ശൗചാലയം ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടിവരും

by admin

ബെംഗളൂരു : ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ശൗചാലയം ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടിവരും. തിരഞ്ഞെടുത്ത 12 സ്റ്റേഷനുകളിൽ ഇത് നടപ്പാക്കാൻ ബിഎംആർസിഎൽ തീരുമാനമെടുത്തെന്നാണ് വിവരം.നാഷണൽ കോളേജ്, ലാൽബാഗ്, സൗത്ത് എൻഡ് സർക്കിൾ, ജയനഗർ, രാഷ്ട്രീയ വിദ്യാലയ റോഡ്, ബനശങ്കരി, ജയപ്രകാശ് നഗർ, യെലച്ചനഹള്ളി, സെൻട്രൽ കോളേജ്, വിധാൻസൗധ, കബൺപാർക്ക്, ക്രാന്തിവീര സംഗൊള്ളി രായണ്ണ റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ടോക്കൺ ഗേറ്റ് വഴി സ്റ്റേഷന്റെയുള്ളിൽ പ്രവേശിക്കാതെ പുറത്തുനിന്ന് കയറാൻ പറ്റിയ സ്ഥലത്ത് നിർമിച്ച ശൗചാലയങ്ങളിലാണ് പണം നൽകേണ്ടിവരുകയെന്നാണ് സൂചന.ഈ ശൗചാലയങ്ങളുടെ പരിപാലനം സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനാണ് തീരുമാനമെന്നാണ് വിവരം.മൂത്രമൊഴിക്കാൻ രണ്ട് രൂപയും കക്കൂസിൽ പോകാൻ അഞ്ച് രൂപയുമായിരിക്കും നിരക്കെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ബിഎംആർസിഎൽ പുറത്തുവിട്ടിട്ടില്ല.

എത്ര വലിയ നടി ആയാലും ഓട്ടോ ഓടിക്കും, അമ്മയെ എന്തുകൊണ്ട് അഭിനയിപ്പിച്ചുകൂടാ എന്ന് ചിന്തിച്ചത് മകനാണ്’; ശ്രീരജനിയുടെ പുതിയ വിശേഷങ്ങള്‍

കോമഡി ഷോകളിലൂടെയും പ്രശസ്തയായ താരമാണ് ശ്രീരജനി വിജയൻ. മകൻ അശ്വിനൊപ്പം കോമഡി റിയാലിറ്റി ഷോകളില്‍ നിന്നും തുടങ്ങിയ രജനി ഇന്ന് നിരവധി സിനിമകളുടെയും സീരിയലുകളുടെയും ഭാഗമായി കഴിഞ്ഞു.താരമായി എങ്കിലും ഇന്നും ഓട്ടോ ഓടിക്കാൻ ഇഷ്ടപ്പെടുന്ന തന്റെ പഴയ തൊഴില്‍ ചെയ്തു ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ് രജനി. ഇപ്പോഴിതാ റിപ്പോർട്ടർ ടിവിയുടെ പുതിയ പരിപാടിയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് രജനി. “കോമഡി ഷോയിലൂടെയാണ് ഞാനും എന്റെ മകനും കേറിവന്നത്. ആദ്യം ഞാൻ വന്നു പിന്നീട് മകൻ വന്നു.

പിന്നീട് ഞങ്ങള്‍ക്ക് ഒരു ഷോ കിട്ടിയപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച്‌ പോയി സ്കിറ്റ് ചെയ്തു അത് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് അമ്മയെയും മകനെയും. എനിക്ക് സിനിമ മേഖലയും ഓട്ടോയും ഒരുപോലെ കൊണ്ടുപോകാനാണ് ഇഷ്ടം. ഞാൻ എത്ര വലിയ നടി ആയാലും എന്തായാലും ഈ ഓട്ടോയെ ഞാൻ മറക്കില്ല കാരണം എനിക്ക് അന്നം തരുന്ന ഒരാളാണ് ഇത്. അതാണ് ഈ വാഹനത്തെക്കുറിച്ച്‌ എനിക്ക് പറയാനുള്ളത്. എന്റെ കുടുംബം എന്ന് പറയുന്നത് എന്റെ ഭർത്താവും വിജയൻ എന്നാണ് പേര്, മൂത്തത് ഒരു മോളാണ് പേര് അശ്വതി വിജയൻ എന്നാണ്, അതിന് ഇളയത് ഒരു മോനാണ് അജിൻ വിജയൻ എന്നാണ് പേര്, അതില്‍ ഏറ്റവും ഇളയതാണ് എന്റെ കൂടെയുള്ള അശ്വിൻ വിജയൻ.

അശ്വിന് വേണമായിരുന്നെങ്കില്‍ ഒരുപാട് നല്ല നല്ല ആർട്ടിസ്റ്റുകള്‍ ആയിട്ടുള്ള കുട്ടികള്‍ ഉണ്ടായിരുന്നു പക്ഷേ അവൻ അപ്പോള്‍ വേഗം ചിന്തിച്ചത് എന്റെ വീട്ടില്‍ തന്നെ ഒരു ആർട്ടിസ്റ്റ് ഇല്ലേ എന്റെ അമ്മേനെ എന്തുകൊണ്ട് അഭിനയിപ്പിച്ചുകൂടാ എന്നായിരുന്നു.എന്റെ ഓട്ടോയില്‍ കയറുന്ന ആള്‍ക്കാരൊക്കെ എന്നെ പെട്ടെന്ന് തിരിച്ചറിയുന്നത് എനിക്കൊരു സന്തോഷമാണ്. അവരു വന്നിട്ട് ഇത് മറ്റേ ചേച്ചി അല്ലേ അല്ലെങ്കില്‍ അമ്മയല്ലേ എന്ന് ചോദിക്കുമ്ബോള്‍ എന്റെ മനസ്സ് നിറയാറുണ്ട്” എന്നാണ് രജനി പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group