വാഷിംഗ്ടണ്‍: ഭൂമിയെ ആഗോളതാപനത്തില്‍ നിന്ന് രക്ഷിയ്ക്കാന്‍ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ശതകോടീശ്വരന്‍ ബില്‍ ഗേറ്റ്സ്. ആഗോള താപനത്തെ നേരിടാന്‍ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബില്ലിന്റെ ആശയം. അതായത് സൂര്യനെ ഭാഗികമായി മറയ്ക്കുക. ഇതിനായി ഹാര്‍വാഡ് സര്‍വകലാശാലയില്‍ സോളാര്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് പ്രോഗ്രാമിന് വേണ്ട സാമ്ബത്തിക സഹായങ്ങളും ഗേറ്റ്സ് നല്കി. ഭൂമിയുടെ ഉപരിതലത്തിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിലെ പ്രായോഗികതയാണ് ഈ പദ്ധതിയിലൂടെ പഠനവിധേയമാക്കുന്നത്.
ആശയങ്ങള്‍ നിരവധി
സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് കുറക്കുന്നതിന് പല ആശയങ്ങളും ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
കോവിഡ് വ്യാപനം ശക്തമായി തുടരുന്നു, ബിബിഎംപിയുടെ എട്ടു സോണുകളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു
ഇതില്‍ പ്രധാനം അന്തരീക്ഷത്തിലേക്ക് എയറോസോള്‍ കണങ്ങള്‍ (വായുവില്‍ തങ്ങി നില്ക്കുന്ന ഖര, ദ്രാവക സൂഷ്മകണങ്ങള്‍) നിക്ഷേപിച്ച് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് എത്താതെ പ്രതിഫലിപ്പിക്കുകയെന്ന രീതിയാണ്. 2013ല്‍ ഇറങ്ങിയ സ്നോപിയേഴ്സര്‍ എന്ന സിനിമയിലും ഇതേ ആശയമാണുള്ളത്. സൂര്യപ്രകാശം കുറയ്ക്കാന്‍ നടത്തിയ പരീക്ഷണം വന്‍ തിരിച്ചടിയാവുന്നതും ഭൂമി തന്നെ ഒരു മഞ്ഞുഗോളമായി മാറുന്നതും മനുഷ്യന്റെ അതിജീവനത്തിന്റെ ശ്രമങ്ങളുമായിരുന്നു സിനിമയുടെ ഉള്ളടക്കം.
സൂര്യപ്രകാശം തടഞ്ഞപ്പോള്‍
പ്രകൃത്യാ സൂഷ്മകണങ്ങള്‍ വഴി ഭൂമിയിലേക്കുള്ള സൂര്യപ്രകാശം തടഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2010ല്‍ ഐസ്ലന്ഡില് നടന്ന ഒരു അഗ്നിപര്‍വതസ്ഫോടനം ഇതിന് മികച്ച ഉദാഹരണമാണ്. അന്ന് അഗ്നിപര്‍വതസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പൊടിപടലങ്ങള്‍ യൂറോപ്പിലെ പല പ്രദേശങ്ങളിലും സൂര്യപ്രകാശത്തെ തടഞ്ഞിരുന്നു.
വെള്ളപൊക്കം തടയാൻ ബിബിഎംപി 60 കോടി രൂപ അനുവദിച്ചു
ദിനോസറുകളുടെ വംശനാശത്തിനിടയാക്കിയെന്ന് കരുതപ്പെടുന്ന കൂറ്റന്‍ ഉല്‍കാ പതനത്തെ തുടര്‍ന്ന് ഉയര്‍ന്ന പൊടിപടലങ്ങള്‍ ഭൂമിയിലേക്കുള്ള സൂര്യപ്രകാശത്തെ തടഞ്ഞിരുന്നുവെന്നും കരുതപ്പെടുന്നു.
സ്ട്രാറ്റോസ്ഫെറിക് കണ്ട്രോള്ഡ് പെര്‍ടര്‍ബേഷന്‍ എക്സ്പെരിമെന്റ് (SCoPEx)
സ്ട്രാറ്റോസ്ഫെറിക് കണ്ട്രോള്ഡ് പെര്‍ടര്‍ബേഷന്‍ എക്സ്പെരിമെന്റ് (SCoPEx) എന്നാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്ന പരീക്ഷണത്തിന്റെ പേര്. പരീക്ഷണാര്‍ത്ഥം അന്തരീക്ഷത്തില്‍ ഏതാണ്ട് 20 കിലോമീറ്റര്‍ ഉയരത്തില്‍ ബലൂണ്‍ ഉപയോഗിച്ച് സൂഷ്മാണുകണങ്ങളെ എത്തിക്കും. 100 ഗ്രാം മുതല്‍ രണ്ട് കിലോഗ്രാം വരെ ഭാരത്തിലുള്ള സൂഷ്മാണുകണങ്ങള് ഇവിടെ നിന്നും അന്തരീക്ഷത്തിലേക്ക് വിടും. പരമാവധി ഒരു കിലോമീറ്റര്‍ നീളത്തിലും നൂറ് മീറ്റര്‍ വീതിയിലുമായിട്ടായിരിക്കും ഇതു പരക്കുക. തുടര്‍ന്ന് ഈ എയറോസോള്‍ മേഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വിവരശേഖരണം നടത്തുകയും ചെയ്യും.
ചൂടിലമര്‍ന്ന്
അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി തുടങ്ങിയശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വര്‍ഷങ്ങളായിരുന്നു 2015 മുതല്‍ 2019 വരെയുള്ള കാലഘട്ടം. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയിലേക്കുള്ള സൂര്യപ്രകാശം കുറയ്ക്കുക എന്നതാണ് ഇതിനു ഏറ്റവും മികച്ച മാര്‍ഗം.