Home Featured ടിപ്പു സുല്‍ത്താന്‍റെ സ്വര്‍ണപിടിയുള്ള വാള്‍ ലേലത്തില്‍; പ്രതീക്ഷിക്കുന്ന വില അറിയാം

ടിപ്പു സുല്‍ത്താന്‍റെ സ്വര്‍ണപിടിയുള്ള വാള്‍ ലേലത്തില്‍; പ്രതീക്ഷിക്കുന്ന വില അറിയാം

by admin

മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍റെ സ്വര്‍ണപിടിയുള്ള വാള്‍ ലേലത്തില്‍. ഈ മാസം 23ന് ബ്രിട്ടണിലെ ബോണ്‍ഹാംസ് ലേല കമ്ബനിയിലാണ് ലേലം നടക്കുക. 15 കോടി മുതല്‍ 20 കോടി വരെയാണ് വാളിന് പ്രതീക്ഷിക്കുന്ന വില. സുഖേല വിഭാഗത്തിലെ സ്റ്റീല്‍ നിര്‍മിത വാളിന് 100 സെന്‍റീമീറ്റര്‍ നീളം വരും. പിടിയുടെ സമീപത്ത് ഒരു വശത്തും തുടര്‍ന്ന് ഇരുവശത്തും മൂര്‍ച്ചയുള്ള വാളില്‍ നിരവധി ചിത്രപ്പണികളുണ്ട്.

1799ല്‍ മൈസൂര്‍ ശ്രീരംഗപട്ടണത്തില്‍ ബ്രിട്ടീഷ് സേനയുമായുള്ള യുദ്ധത്തിലാണ് ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ശ്രീരംഗപട്ടണത്തിലെ കൊട്ടാരത്തില്‍ കണ്ടെത്തിയ വാള്‍ ലഫ്റ്റനന്‍റ് ജനറല്‍ ഹാരിസ് ആണ് മേജര്‍ ജനറല്‍ ഡേവിഡ് ബെയേര്‍ഡിന് സമ്മാനിച്ചത്. 2004ല്‍ ടിപ്പുവിന്‍റെ മറ്റൊരു വാള്‍ 1.5 കോടി രൂപക്ക് ബിസിനസുകാരന്‍ വിജയ് മല്യ സ്വന്തമാക്കിയിരുന്നു. 2014ല്‍ ടിപ്പു സുല്‍ത്താന്‍റെ 41.2 ഗ്രാം തൂക്കമുള്ള സ്വര്‍ണ മോതിരം ലേലത്തിന് വെച്ചപ്പോള്‍ 1.42 കോടി രൂപ വില ലഭിച്ചു.

കര്‍ണാടക: കരുതലോടെ കോണ്‍ഗ്രസും ബി.ജെ.പിയും ജെ.ഡി-എസും

ബംഗളൂരു: കര്‍ണാടകയില്‍ സര്‍വകാല റെക്കോഡോടെ അവസാനിച്ച പോളിങ്ങിന്റെ ഫലം ശനിയാഴ്ച പുറത്തുവരാനിരിക്കെ രാഷ്ട്രീയ അണിയറ നീക്കം സജീവം. ബുധനാഴ്ച രാത്രി വൈകിയുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് പ്രകാരം ( 72.82 ) ശതമാനമാണ് കര്‍ണാടകയിലെ പോളിങ്. ഉയര്‍ന്ന പോളിങ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

പ്രധാന എക്സിറ്റ് പോളുകളിലെല്ലാം ഭരണകക്ഷിയായ ബി.ജെ.പി പിറകിലാണ്. എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് 141 സീറ്റ് നേടുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എക്സിറ്റ് പോള്‍ ഫലംതള്ളിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബി.ജെ.പി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, പ്രചാരണ സമയത്ത് പ്രകടിപ്പിച്ച ആത്മവിശ്വാസം ജെ.ഡി-എസിന് ചോര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് ഒറ്റക്ക് അധികാരത്തിലേറുകയോ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാതെ തൂക്കു മന്ത്രിസഭ രൂപപ്പെടുകയോ ചെയ്യാനുള്ള സാധ്യതകളാണ് കൂടുതല്‍. ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ജെ.ഡി-എസും ഒരുപോലെ കരുനീക്കുകയാണ്. ജെ.ഡി-എസുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവകുമാറും ബൊമ്മൈയും പ്രതികരിച്ചിരുന്നു. സഖ്യസര്‍ക്കാറുകള്‍ കര്‍ണാടകയില്‍ സമാധാനമായി കാലാവധി പൂര്‍ത്തിയാക്കിയ ചരിത്രമില്ല. തൂക്കു മന്ത്രിസഭയായാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ലക്ഷ്യമിടുക ജെ.ഡി-എസ് സ്ഥാനാര്‍ഥികളെയാവും.

ജെ.ഡി-എസുമായി സഖ്യത്തിനേക്കാള്‍ എളുപ്പം എതിര്‍പാര്‍ട്ടികളില്‍നിന്ന് നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കുന്നതാണെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും കരുതുന്നതിനാല്‍ ഇരുപാര്‍ട്ടികളുടെയും പൊതുലക്ഷ്യം ജെ.ഡി-എസാവും. രണ്ടു ദേശീയ പാര്‍ട്ടികളും ജെ.ഡി-എസിനെ തകര്‍ക്കാന്‍ ശ്രമിക്കുമെന്നാണ് എച്ച്‌.ഡി. കുമാരസ്വാമി പ്രതികരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group