ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ ടിക്കറ്റുകള്‍ക്ക് വില ഉയര്‍ന്നു. മുംബയ് പി.വി.ആര്‍ സെലക്‌ട് സിറ്റി വാക്കില്‍ 2100 രൂപയ്ക്കാണ് ടിക്കറ്റുകള്‍വില്‍ക്കുന്നത്.പി.വി.ആര്‍ ലോജീസ് നോയിഡല്‍ 10.55നുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1090 രൂപയായി ഉയര്‍ന്നു. 2 ഡി ടിക്കറ്റ് നിരക്ക് 700 രൂപയായും ഉയര്‍ന്നു. ബംഗളൂരുവില്‍ പത്താന്റെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 900 രൂപയാണ്.
പൂനയില്‍ 650 രൂപ, ഹൈദരാബാദില്‍ 295 രൂപയായും ഉയര്‍ന്നു. വിവാദങ്ങള്‍ പത്താനു ഗുണം ചെയ്തു എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജനുവരി 25ന് ആക്‌ഷന്‍ ത്രില്ലര്‍ ചിത്രമായ പത്താന്‍ തിയേറ്ററുകളില്‍ എത്തും. നാലുവര്‍ഷത്തിനുശേഷം തിയേറ്ററില്‍ എത്തുന്ന ഷാരൂഖ്‌ഖാന്‍ ചിത്രമാണ് പത്താന്‍. ദീപിക പദുകോണ്‍ ആണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് . ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. യഷ് രാജ് ഫിലിംസാണ് നിര്‍മ്മാണം.
‘പഠാന്‍’ റിലീസ് ചെയ്താല്‍ തീയേറ്റര്‍ കത്തിക്കുമെന്ന് ഉടമകളെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍
സൂറത്ത്: ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ ബിക്കിനിയുടെ നിറത്തിന്റെ പേരില്‍ റിലീസിന് മുമ്ബ് തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച സിനിമയായിരുന്നു പഠാന്‍.ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്റര്‍ കത്തിക്കുമെന്ന് ഉടമകളെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിലായി. അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസാണ് 33കാരനായ സണ്ണി ഷായെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ തീയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏതെങ്കിലും തീയറ്റര്‍ ഉടമ പഠാന്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവരുടെ തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നായിരുന്നു ഭീഷണി മുഴക്കിയത് . ഗുജറാത്തിലെ പല പത്രങ്ങളിലും ഇതേക്കുറിച്ചുള്ള വാര്‍ത്തകളും വന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും അഹമ്മദാബാദ് സൈബര്‍ പൊലീസ് പറഞ്ഞു.
അറസ്റ്റിലായ ഷാ വലതുപക്ഷ ഹിന്ദു സംഘടനയായ കര്‍ണി സേനയുടെ അംഗമായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.