Home പ്രധാന വാർത്തകൾ ക്രിസ്മസ് കാലത്ത് ടിക്കറ്റ് കിട്ടാക്കനി; ബെംഗളൂരു-എറണാകുളം വന്ദേഭാരത്തിന് കോച്ച്‌ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ക്രിസ്മസ് കാലത്ത് ടിക്കറ്റ് കിട്ടാക്കനി; ബെംഗളൂരു-എറണാകുളം വന്ദേഭാരത്തിന് കോച്ച്‌ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

by admin

ബെംഗളൂരു: ക്രിസ്മസ് അവധി പ്രമാണിച്ച്‌ നാട്ടിലേക്ക് എത്താനുള്ള ബെംഗളുരു മലയാളികള്‍ യാത്രാദുരിതത്തില്‍. ഡിസംബർ തുടങ്ങിയതോടെ കെഎസ്‌ആർ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ ക്രിസ്മസ് അവധിക്കാല ബുക്കിംഗ് പൂർണമായി.ക്രിസ്മസിന് 24 ദിവസം ബാക്കി നില്‍ക്കെ തന്നെ ടിക്കറ്റുകള്‍ മുഴുവൻ വിറ്റുതീർന്നു. ഇതോടെ നിലവിലെ 8 കോച്ചുകള്‍ 16 ആക്കണമെന്ന ആവശ്യം ശക്തമാകുന്നു.വെയ്റ്റ്‌ലിസ്റ്റ് പരിധി കടന്നതിനാല്‍ ഡിസംബർ 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ടിക്കറ്റെടുക്കാനും സാധിക്കില്ല. 20-30 ഡിസംബർ ഇടവേളയില്‍ ചെയർകാറിലെ വെയ്റ്റ് ലിസ്റ്റ് 100-നു മുകളിലാണ്. എറണാകുളം-ബെംഗളൂരു മടക്ക സർവീസിലും 28 ഡിസംബർ, ജനുവരി 4 തീയതികളിലെ ബുക്കിങ് നിർത്തി.

കഴിഞ്ഞ മാസം 11ന് പതിവ് സർവീസ് ആരംഭിച്ചതുമുതല്‍ എല്ലാ സർവീസുകളുടെയും ടിക്കറ്റുകള്‍ പൂർണമായും ബുക്ക് ചെയ്യപ്പെട്ടു.ഒറ്റ റേക്കില്‍ 7 ചെയർകാറും 1 എക്സിക്യൂട്ടീവ് ചെയർകാറും മാത്രമുള്ളതിനാല്‍ 600 സീറ്റുകളാണ് നിലവില്‍. 16 കോച്ചുകളായി വികസിപ്പിച്ചാല്‍ ഒരു യാത്രയില്‍ 1200 പേർക്ക് അവസരം ലഭിക്കും. ദക്ഷിണ പശ്ചിമ റെയില്‍വേയിലെ വന്ദേഭാരത് സർവീസുകളില്‍ വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ട്രെയിനുമാണ് ഇത്.ട്രെയിൻ സമയംബെംഗളൂരു-എറണാകുളം (26651): രാവിലെ 5.10 → ഉച്ചയ്ക്ക് 1.50എറണാകുളം-ബെംഗളൂരു (26652): 2.20 → രാത്രി 11.00ബുധനാഴ്‌ച സർവീസ് ഇല്ല.വിമാനടിക്കറ്റിനും തീവിലക്രിസ്മസ്-പുതുവത്സര തിരക്കിനെ തുടർന്ന് വിമാനയാത്ര നിരക്കുകളും കുത്തനെ ഉയർന്നിട്ടുണ്ട്. ഡിസംബർ 20 മുതല്‍ ജനുവരി ആദ്യവാരം വരെയുള്ള ബെംഗളൂരു-കേരള റൂട്ടുകളില്‍ നിരക്ക്:കൊച്ചി: 15,000-19,000തിരുവനന്തപുരം: 11,000-18,000കോഴിക്കോട്: 11,000-16,000കണ്ണൂർ: 10,000-12,000

You may also like

error: Content is protected !!
Join Our WhatsApp Group