ക്രിസ്തുമസ് അടുത്തതോടെ ബെംഗളൂരു ചെന്നൈ മലയാളികളെ ദുരിതത്തിലാക്കി വീണ്ടും ടിക്കറ്റ് നിരക്ക് വർധന. ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് ലഭ്യമല്ലാതായതോടെ വിമാനടിക്കറ്റ് നിരക്കുകൾ കുത്തന ഉയർന്നു. 17,000 രൂപ വരെയാണ് നിരക്കുയർന്നത്. ഡിസംബർ 21 മുതലുള്ള വിമാന ടിക്കറ്റുകൾക്ക് നിരക്കുയർന്നിട്ടുണ്ട്. 10,000 രൂപ മുതൽ 15,000 രൂപ വരെയാണ് ഇപ്പോൾ ഈടാക്കുന്ന ടിക്കറ്റ് നിരക്ക്. കോഴിക്കോടുൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഇതേ നിരക്കാണ് ഈടാക്കുന്നത്. ചില സർവീസുകളിൽ 14,000 രൂപ മുതൽ 17,000 രൂപ വരെയാണ് ഈടാക്കുന്നത്.
സാധാരണയായി ട്രെയിൻ ടിക്കറ്റും, വിമാന ടിക്കറ്റും ഉത്സവസീസണിൽ കുത്തനെ ഉയരാറുണ്ട്.ഉത്സവ സീസണുകളിൽ വിമാന നിരക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്. ദീപാവലിക്ക് 10-15 ശതമാനം വരെയും ഓണത്തിന് കേരളത്തിലെ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 25 ശതമാനം വരെയും വർധിച്ചിരുന്നു. ഡൽഹി-ചെന്നൈ വിമാന സർവീസുകളിൽ 25 ശതമാനമാണ് നിരക്ക് വർധന.
2024 ഒക്ടോബർ 30 മുതൽ നവംബർ 5 വരെയുള്ള കാലയളവിൽ, ഡൽഹി-ചെന്നൈ റൂട്ടിലെ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിൻ്റെ ശരാശരി വൺ-വേ നിരക്ക് 7,618 രൂപയായിരുന്നു. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം വർധനയാണ് ടിക്കറ്റ് നിരക്കുകളിൽ ഉണ്ടായത്. മുംബൈ-ഹൈദരാബാദ് റൂട്ടിൽ 21 ശതമാനമാണ് നിരക്ക് വർധന. ഡൽഹി-ഗോവ, ഡൽഹി-അഹമ്മദാബാദ് റൂട്ടുകളിലും ഉത്സവ സീസണിൽ ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്.
അദ്ധ്യാപികമാരുടെ ടോയ്‌ലറ്റില്‍ ഒളിക്യാമറ; ദൃശ്യങ്ങള്‍ ലൈവായി കണ്ടുകൊണ്ടിരുന്ന സ്‌കൂള്‍ ഡയറക്‌ടര്‍ അറസ്റ്റില്‍
അദ്ധ്യാപികമാരുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ സ്‌കൂള്‍ ഡയറക്‌ടർ അറസ്റ്റില്‍. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്‌ടർ 70ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം.നവ്‌നിഷ് സഹായ് എന്നയാളാണ് പിടിയിലായത്. ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ് ക്യാമറ വച്ചിരുന്നത്. ദൃശ്യങ്ങള്‍ തത്സമയം കമ്ബ്യൂട്ടറിലൂടെയും മൊബൈല്‍ ഫോണിലൂടെയും കാണാൻ സാധിക്കുന്ന വിധത്തിലായിരുന്നു പ്രതി സജ്ജമാക്കിയിരുന്നത്.സ്‌കൂളിലെ അദ്ധ്യാപികയാണ് ഒളിക്യാമറ കണ്ടെത്തിയത്. ബള്‍ബ് ഹോള്‍ഡറില്‍ അസാധാരണമായ മങ്ങിയ വെളിച്ചം ശ്രദ്ധയില്‍പ്പെട്ടതോടെ ഇവർ നടത്തിയ പരിശോധനയില്‍ ക്യാമറ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടർന്ന് ഡയറക്‌ടറായ നവ്‌നിഷ് സഹായിയെയും കോ – ഓർഡിനേറ്ററായ പരുളിനെയും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ അദ്ധ്യാപിക നോയിഡ സെൻട്രല്‍ ഡെപ്യൂട്ടി കമ്മീഷണർ ശക്തി മോഹൻ അവാസ്‌തിക്ക് പരാതി നല്‍കി.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ നവ്‌നിഷ് സഹായിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ക്യാമറയിലൂടെ ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്യാതെ ലൈവ് സ്‌ട്രീമിംഗ് നടത്താൻ കഴിയുമെന്ന് പരിശോധനയില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
22,000 രൂപയ്‌ക്ക് ഓണ്‍ലൈനായാണ് ഇയാള്‍ ക്യാമറ വാങ്ങിയത്. ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ വയ്‌ക്കാൻ തരത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്‌തതാണിത്.ഇതിന് മുമ്ബും ഇത്തരത്തിലുള്ള സംഭവം നടന്നതായി അദ്ധ്യാപിക ആരോപിച്ചു. മുമ്ബ് സ്‌കൂളിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ കണ്ടെത്തിയിരുന്നു. ഇത് കോ ഓർഡിനേറ്ററായ പരുളിന് കൈമാറിയിരുന്നുവെന്നും അവർ പറഞ്ഞു. എന്നാല്‍, അന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ധ്യാപിക പറഞ്ഞു.