വിഷു, ഈസ്റ്റർ ദിവസങ്ങളിൽ മലയാളിക്ക് അയൽസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്താനായി കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യം. ഉത്സവ സീസണിന് മുന്നോടിയായി ബസ്, വിമാന ടിക്കറ്റ് നിരക്ക് ഉയർന്നതും പ്രധാന നഗരങ്ങളിൽ നിന്നുള്ള ട്രെയിനുകളുടെ പ്രീമിയം തത്കാൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതുമാണ് കീശ കീറുന്ന സാഹചര്യത്തിന് ഇടവരുത്തിയിരിക്കുന്നത്. ഏപ്രിൽ രണ്ടാം വാരം വരെയുള്ള ട്രെയിൻ ടിക്കറ്റുകൾ ഒരു മാസം മുൻപേ വിറ്റുപോയഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച് റെയിൽവേ സമ്മർ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ബെംഗളൂരുവിൽനിന്ന് അധിക സർവീസുകൾ നടത്താനും തീരുമാനിച്ചിരുന്നു.
എന്നാൽ ആവശ്യക്കാരുടെ എണ്ണം ഉയർന്നതോടെ ടിക്കറ്റുകൾ കിട്ടാനില്ലാത്ത സാഹചര്യമാണെന്നാണ് അയൽസംസ്ഥാനങ്ങളിലെ മലയാളി സംഘടനകൾ വ്യക്തമാക്കുന്നത്. അന്തർസംസ്ഥാന സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്ന് കരുതിയവർക്ക് ഇരുട്ടടിയാണ് ടിക്കറ്റ് നിരക്ക് വർധന. ഏപ്രിൽ രണ്ട്, മൂന്ന് വാരം വരെയുള്ള ടിക്കറ്റ് നിരക്ക് കാര്യമായി വർധിച്ചിട്ടുണ്ട്.തോടെ നാടണയാൻ ബസ്, വിമാന മാർഗങ്ങൾ മാത്രമാണ് ആശ്രയം. എന്നാൽ ബസ് ടിക്കറ്റ് ഉൾപ്പെടെ ഉയർന്നത് അയൽസംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച് റെയിൽവേ സമ്മർ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ബെംഗളൂരുവിൽനിന്ന് അധിക സർവീസുകൾ നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ ആവശ്യക്കാരുടെ എണ്ണം ഉയർന്നതോടെ ടിക്കറ്റുകൾ കിട്ടാനില്ലാത്ത സാഹചര്യമാണെന്നാണ് അയൽസംസ്ഥാനങ്ങളിലെ മലയാളി സംഘടനകൾ വ്യക്തമാക്കുന്നത്. അന്തർസംസ്ഥാന സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്ന് കരുതിയവർക്ക് ഇരുട്ടടിയാണ് ടിക്കറ്റ് നിരക്ക് വർധന. ഏപ്രിൽ രണ്ട്, മൂന്ന് വാരം വരെയുള്ള ടിക്കറ്റ് നിരക്ക് കാര്യമായി വർധിച്ചിട്ടുണ്ട്
ഏപ്രിൽ 10ന് ശേഷം ബെംഗളൂരൂ – കൊച്ചി എസി സ്ലീപ്പർ ബസ് ടിക്കറ്റ് നിരക്ക് ഏകദേശം 3000 രൂപയാണെന്ന് ബെംഗളൂരുവിലെ കേരള സമാജം അംഗവും ട്രാവൽ ഏജൻ്റുമായ വിടി തോമസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സാധാരണ ഈ റൂട്ടിൽ ഏകദേശം 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. സാധരണ ദിവസങ്ങളിൽ ഈ റൂട്ടിലെ ട്രെയിൻ ടിക്കറ്റ് നിരക്ക് 800 മുതൽ 1100 രൂപ വരെയാണ്. എന്നാൽ വിഷുവിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ പ്രീമിയം തത്കാൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാകാമെന്നും അദ്ദേഹം ചൂണ്ടക്കാട്ടി.
വിഷുവിന് തൊട്ടുതലേദിവസങ്ങളായ 11,12 തീയതികളിൽ ബസ്, വിമാന ടിക്കറ്റ് നിരക്കുകളിൽ രണ്ട് മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വിഷുവിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ആവശ്യക്കാരേറിയ സാഹചര്യം പരിഗണിച്ച് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് അധിക സർവീസുകൾ നടത്താൻ ആലോചിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. അധിക സർവീസുകളുടെ ഷെഡ്യൂളുകൾ രണ്ട് ദിവസത്തിനകം കെഎസ്ആർടിസി പ്രഖ്യാപിക്കും. സമാനമായി കർണാടക ആർടിസിയും അധിക സർവീസുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മക്കളുടെ മുന്നിലിട്ട് അമ്മയെ ബസ് ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു;2,000 രൂപനല്‍കി യുവതിയെ പറഞ്ഞുവിട്ട് പൊലീസ്
കര്‍ണാടകയില്‍ ബസില്‍ മക്കളുടെ മുന്നില്‍വെച്ച് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയില്‍ മാര്‍ച്ച് 31നാണ് സംഭവം നടന്നത്.തുടക്കത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു പൊലീസിന്റെ ശ്രമം. തുടര്‍ന്ന് പ്രദേശത്തെ ദളിത് നേതാക്കള്‍ ഇടപെട്ട് വിജയനഗര എസ്പിക്ക് പരാതി നല്‍കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.വിജയനഗര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഉച്ഛാംഗിദുര്‍ഗ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായാണ് യുവതിയും മക്കളും ദാവണഗെരെയിലുള്ള ഹരപ്പനഹള്ളിയിലെത്തിയത്.
ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത ശേഷം യുവതിയും മക്കളും തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനായി ദാവണഗെരെയിലേക്ക് ബസ് കയറി. രാത്രി ഏറെ വൈകിയതിനാല്‍ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഇവര്‍ പലയിടങ്ങളിലായി ഇറങ്ങി. ഒടുവില്‍ ബസില്‍ യുവതിയും മക്കളും മാത്രമായി. ഈ സമയം ബസ് ഛന്നാപുരയിലായിരുന്നു. ഇവിടെ വിജനമായ സ്ഥലത്തുവെച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. മക്കളുടെ വായില്‍ തുണി തിരുകിയെന്നും ഇരുവരേയും കെട്ടിയിട്ട ശേഷം അവരുടെ മുന്നിലിട്ട് പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍ഷകര്‍ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് കിടക്കുന്നതും ബസില്‍ നിന്ന് നിലവിളി ഉയരുന്നതും ശ്രദ്ധിച്ചു. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയിലാണ് ബസില്‍ നിന്ന് യുവതിയേയും മക്കളേയും ഒപ്പം പ്രതികളായ ബസ് ഡ്രൈവര്‍ പ്രകാശ് മഡിവലാര, കണ്ടക്ടര്‍ സുരേഷ്, സഹായി രാജശേഖര്‍ എന്നിവരെ കണ്ടെത്തിയത്. പ്രതികളെ ഇവര്‍ കയ്യോടെ പിടികൂടുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് പരാതിക്കാരിയേയും പ്രതികളേയും സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ പാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.
യുവതിയില്‍ നിന്ന് പൊലീസ് സംഘം ഒരു വെള്ളക്കടലാസില്‍ ഒപ്പിട്ടുവാങ്ങി. തുടര്‍ന്ന് സ്ത്രീക്ക് 2,000 രൂപയും നല്‍കി. വസ്ത്രം കീറിയതിനാല്‍ പുതിയ വസ്ത്രം വാങ്ങുന്നതിനായായിരുന്നു പണം നല്‍കിയത്. ബസില്‍ നടന്ന സംഭവം വലിയ പ്രശ്‌നമായേക്കാമെന്നും ആരോടും പറയരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി. ഇതിന് ശേഷം പൊലീസുകാര്‍ തന്നെ യുവതിയെ ഉച്ചംഗിദുര്‍ഗ ക്ഷേത്രത്തില്‍ കൊണ്ടുവിടുകയും വീട്ടിലേയ്ക്ക് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. യുവതിയേയും കുട്ടികളേയും ക്ഷേത്രത്തില്‍ കണ്ട പ്രാദേശിക ദളിത് നേതാക്കള്‍ വിവരം തിരക്കി.
പീഡന വിവരം യുവതി വെളിപ്പെടുത്തിയതോടെ ദളിത് നേതാക്കള്‍ വിജയനഗര എസ്പി ശ്രീഹരി ബാബുവിനെ വിവരം അറിയിച്ചു. എസ്പിയുടെ നിര്‍ദേശ പ്രകാരം നേതാക്കള്‍ യുവതിയുമായി അരസിക്കെരെ പൊലീസ് സ്റ്റേഷനിലെത്തി. ഈ സമയം എസ്പിയും സ്റ്റേഷനിലുണ്ടായിരുന്നു തുടര്‍ന്ന് എസ്പിയുടെ സാന്നിധ്യത്തില്‍ പരാതിക്കായെുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.