ബംഗളുരു :ബി എസ് സി നഴ്സിങ് പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികളെ നാട്ടിൽ പോകാനനുവദിക്കാതെ തടഞ്ഞുവെച്ച തുമകുരുവിലെ ശ്രീ വിദ്യ കോളേജിനെതിരെ സോഷ്യൽ മീഡിയ ഇടപെടൽ ഫലം ചെയ്തു .
കോവിഡ് രൂക്ഷമാവുകയും ചിലർക്ക് ചിക്കെൻ പോക്സ് ബാധിക്കുകയും ചെയ്തിരുന്നു , പക്ഷെ ഇതൊന്നും പരിഗണിക്കാതെ യൂണിവേഴ്സിറ്റി സർക്കുലർ പ്രകാരം 3 ,4 വർഷ വിദ്യാർത്ഥികളെ നാട്ടിൽ വിടാൻ സാധിക്കില്ലെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട് .
90 ഓളം വിദ്യാർത്ഥികൾ കുടുങ്ങിക്കിടന്ന സാഹചര്യത്തിൽ അവരിൽ ചിലർ പുറത്തു വിട്ട വീഡിയോയിലാണ് കോളേജിൽ നടക്കുന്ന തടഞ്ഞു വെക്കലിനെക്കുറിച്ചു പുറം ലോകമറിയുന്നത് .
കർണാടകയിൽ ഇന്ന് 47563 കോവിഡ് കേസുകൾ ; 18000 വും കടന്നു ഇതുവരെയുള്ള കോവിഡ് മരണങ്ങൾ
സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി വീഡിയോ വൈറലായതിനെ തുടർന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉൾപ്പെടെ യുള്ള സംഘടനകളുടെ ഇടപെടലുകൾ ഉണ്ടാവുകയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുകയും ചെയ്തു.