നിവിന്‍ പോളി നായകനായെത്തിയ തുറമുഖം എന്ന ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തു. മാര്‍ച്ച് 10-ന് തിയേറ്ററിലെത്തിയ ചിത്രം ഏപ്രില്‍ 28 മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. ഏറെ പ്രതിസന്ധികല്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ തുറമുഖം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിന് സ്റ്റീഫനാണ്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്ജ്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിടുതലൈ ഒന്നാം ഭാഗം ഒടിടിയില്‍ റിലീസ് ചെയ്തു
ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ഭാഷാ ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടുതലൈ.
ചിത്രം കഴിഞ്ഞ മാസം പ്രദര്‍ശനത്തിന് എത്തി. . ജയമോഹന്റെ ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രം ലോകമെമ്ബാടുമുള്ള നിരവധി ആരാധകരുടെയും സിനിമാപ്രേമികളുടെയും ശ്രദ്ധ ആകര്‍ഷിച്ചു. മികച്ച പ്രതികരണം നേടി ചിത്ര൦ ഇപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്തു. സീ5ല്‍ ആണ് ചിത്രം റിലീസ് ആയത്. സിനിമയുടെ അണ്‍കട്ട് ആന്‍ഡ് എക്സ്റ്റന്‍ഡഡ്, സംവിധായകന്റെ കട്ട് പതിപ്പ് ആണ് പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വെട്രി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്ററുകളും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും നല്കുന്നതില് പരാജയപ്പെടാത്ത സംവിധായകരില്‍ ഒരാളാണ് വെട്രി മാരന്. അദ്ദേഹത്തിന്റെ അരങ്ങേറ്റ പൊള്ളാധവന് മുതല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ആരാധകരുണ്ട്. ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരന് തുടങ്ങി തന്റെ എല്ലാ ചിത്രങ്ങളിലും അദ്ദേഹം ഹിറ്റുകള്‍ സമ്മാനിച്ചു.
ഏറെ നാളായി പണിപ്പുരയിലായിരുന്ന വിടുതലൈ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിംഗ് അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി. ആര്‍എസ് ഇന്ഫോടെയ്ന്മെന്റിന്റെ ബാനറില്‍ നിര്‍മ്മാതാവ് എല്‍റെഡ് കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സൂരിയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഗൗതം വാസുദേവ് മേനോന് ,ഭവാനി ശ്രീ,പ്രകാശ് രാജ്, രാജീവ് മേനോന്, ചേതന്‍ ,ഇളവരസു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍