Home Featured ബെസ്റ്റസ്റ്റ്’ വിജയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് തൃഷ: പ്രതീക്ഷിച്ച പോസ്റ്റെന്ന് ആരാധകര്‍

ബെസ്റ്റസ്റ്റ്’ വിജയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് തൃഷ: പ്രതീക്ഷിച്ച പോസ്റ്റെന്ന് ആരാധകര്‍

by admin

തമിഴ് സിനിമയിലെ സൂപ്പര്‍താരം ദളപതി വിജയ്‌യുടെ 51-ാം ജന്മദിനം ജൂണ്‍ 22-നാണ് ആഘോഷിച്ചത്. താരം വലിയ ആഘോഷം ഒന്നും നടത്തിയില്ലെങ്കിലും ഫാന്‍സും, വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി അണികളും താരത്തിന്‍റെ ജന്മദിനം ആഘോഷമാക്കി.അതിനിടയില്‍, വിജയ്‌യുടെ ദീർഘകാല സുഹൃത്തും സഹനടിയുമായ തൃഷ കൃഷ്ണൻ ഒരു ഹൃദ്യമായ ജന്മദിന സന്ദേശം നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗായി. തൃഷ, തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ വിജയ്‌യെ “ബെസ്റ്റസ്റ്റ്” എന്ന് വിശേഷിപ്പിച്ചാണ് ആശംസ സന്ദേശം ഇട്ടത്.അവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തി.

പോസ്റ്റിനൊപ്പം, വിജയ് തൃഷയുടെ വളർത്തുനായ ഇസ്സിയോടൊപ്പം കളിക്കുന്ന ഒരു മനോഹര ചിത്രവും പങ്കുവെച്ചു. ഈ ചിത്രം ആരാധകർക്കിടയില്‍ വൈറലായിട്ടുണ്ട്. “ഹാപ്പി ബർത്ത്ഡേ ബെസ്റ്റസ്റ്റ്” എന്ന തൃഷയുടെ ഫോട്ടോയ്ക്കുള്ള ക്യാപ്ഷന്‍.വിജയും തൃഷയും ‘ഗില്ലി’, ‘തിരുപ്പാച്ചി’, ‘ലിയോ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ‘ഗില്ലി’യില്‍ വിജയ്‌യുടെ കബഡി കളിക്കാരനായ വേലുവിന്റെ പ്രണയിനിയായി തൃഷ അവതരിപ്പിച്ച കഥാപാത്രം ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ ചിത്രങ്ങള്‍ തമിഴ് സിനിമയില്‍ ‘മാസ്’ വിഭാഗത്തിന്റെ ട്രെൻഡ് സെറ്ററുകളായി മാറി.

ഇവരുടെ ഓണ്‍-സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകരെ ആകർഷിച്ചു.പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ലിയോയില്‍ ഇരുവരും ഒന്നിച്ചത് വലിയ വാര്‍ത്തയായിരുന്നു. അത് കൂടാതെ ഗോട്ട് എന്ന വിജയ് ചിത്രത്തില്‍ തൃഷ ഒരു ഡാന്‍സ് രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. അതേ സമയം തൃഷയെയും വിജയ്‍യെയും ചേര്‍ത്ത് നിരവധി അഭ്യൂഹങ്ങളും റൂമറുകളും 2023 മുതല്‍ പ്രചരിച്ചിരുന്നു. ആ വെളിച്ചത്തില്‍ കൂടിയാണ് തൃഷയുടെ ആശംസ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

വിജയും തൃഷയും ‘ഗില്ലി’, ‘തിരുപ്പാച്ചി’, ‘ലിയോ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ‘ഗില്ലി’യില്‍ വിജയ്യുടെ കബഡി കളിക്കാരനായ വേലുവിന്റെ പ്രണയിനിയായി തൃഷ അവതരിപ്പിച്ച കഥാപാത്രം ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ ചിത്രങ്ങള്‍ തമിഴ് സിനിമയില്‍ ‘മാസ്’ വിഭാഗത്തിന്റെ ട്രെന്‍ഡ് സെറ്ററുകളായി മാറി. ഇവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി പ്രേക്ഷകരെ ആകര്‍ഷിച്ചു. അതേസമയം, തമിഴ് സൂപ്പര്‍ താരവും ടിവികെ അദ്ധ്യക്ഷനുമായ വിജയ്യും നടി തൃഷയും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. നടി കീര്‍ത്തി സുരേഷിന്റെ വിവാഹച്ചടങ്ങുകള്‍ക്കായി ഇരുവരും ഒരുമിച്ച്‌ യാത്ര ചെയ്താണ് ഗോവയില്‍ എത്തിയത്.

വിജയ്യുടെ ഭാര്യയെ പരാമര്‍ശിച്ച്‌ ‘ജസ്റ്റിസ് ഫോര്‍ സംഗീത’ എന്ന പേരില്‍ ഹാഷ് ടാഗ് അടക്കം പങ്കുവച്ചാണ് സൈബര്‍ അധിക്ഷേപം. വിജയിയുടെ രാഷ്ട്രീയ എതിരാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഗോവയില്‍ വച്ച്‌ നടന്ന കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് താരങ്ങള്‍ പ്രൈവറ്റ് ജെറ്റില്‍ ഗോവയില്‍ എത്തിയത്.ഇത് സംബന്ധിച്ചുള്ള യാത്രാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ഒരുമിച്ച്‌ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വിജയ്യെ ലക്ഷ്യം വച്ചുള്ള സൈബര്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. വിജയ് ഭാര്യയുമായി അകന്നു എന്നും മുടങ്ങിയ വിവാഹത്തിന് ശേഷം തൃഷ വിജയ്യുമായി അടുപ്പത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ സൈബറിടത്തില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഒരുമിച്ചുള്ള യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്

You may also like

error: Content is protected !!
Join Our WhatsApp Group